Stay Connected:

Indiavision Live | Malayalam News Channel

കാര്‍ഷികോല്‍പാദനം വര്‍ധിപ്പിച്ചാല്‍ ലോകത്തെ പോറ്റാം

വെബ് ഡെസ്‌ക്‌ | Published: September 5, 2012

ദില്ലി: വനനശീകരണം ഒഴിവാക്കിയും കൃഷിഭൂമി വര്‍ധിപ്പിച്ചും രാജ്യത്തെ കാര്‍ഷിക വളര്‍ച്ച 2050 ഓടെ വര്‍ധിപ്പിക്കാനാകുമെന്ന് പഠനഫലം.  സയന്റഫിക് ജേര്‍ണല്‍ നാച്ച്വറില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വനവല്‍ക്കരണവും കൃഷിഭൂമിയുടെ വ്യാപ്തി വര്‍ധിപ്പിക്കുന്നതും വഴി 2050ഓടെ രാജ്യത്തെ ഗോതമ്പിന്റേയും നെല്ലിന്റേയും ഉത്പാദനം 60 ശതമാനവും കരിമ്പ് ഉത്പാദനം 41 ശതമാനവും പരുത്തി ഉത്പാദനം 73 ശതമാനവും വര്‍ധിപ്പിക്കാനാകുമെന്നാണ് പഠനം ചൂണ്ടിക്കാണിക്കുന്നത്.

2050ഓടെ ലോകജനസംഖ്യ രണ്ട് ബില്ല്യണില്‍ നിന്നും ഒമ്പത് ബില്ല്യണായി ഉയരുമെങ്കിലും പ്രകൃതിയെ പരിപാലിക്കാനും കൃഷിഭൂമിയുടെ വ്യാപ്തി വര്‍ധിപ്പിക്കാനും ശ്രമിക്കുക വഴി ലോക ജനതക്ക് വേണ്ട ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ വേണ്ടുവോളം ഉത്പാദിപ്പിക്കാനാകും. കാനഡയിലെ എംസി ഗില്‍ യൂണിവേഴ്‌സിറ്റിയിലേയും അമേരിക്കയിലെ മിനെസോട്ട യൂണിവേഴ്‌സിറ്റിയിലേയും ഗവേഷകര്‍ ഇന്ത്യയടക്കമുള്ള ലോകത്തെ 157ഓളം രാജ്യങ്ങളില്‍ നിന്നായി ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പഠനറിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളുടേയും നിലവിലെ ഉത്പാദനശേഷിയും അവര്‍ക്ക് സാധ്യമാകുന്ന ഉത്പാദനശേഷിയും പരിശോധിക്കുകയാണെങ്കില്‍ വലിയ വിടവാണ് ഉള്ളത്. ഇന്ത്യയില്‍ നിലവില്‍ 2.49 ടണ്‍ ഗോതമ്പാണ് ശരാശരി ഒരു ഹെക്ടറില്‍ നിന്നും ലഭ്യമാകുന്നത്. എന്നാല്‍ ഗോതമ്പ് കൃഷിക്ക് ശരിയായ വളം നല്‍കിയും ജലസേചനം നടത്തുകയും ചെയ്താല്‍ ഒരു ഹെക്ടറില്‍ നിന്നും ലഭിക്കുന്ന ഗോതമ്പിന്റെ അളവ് 3.98 ആയി ഉയര്‍ത്താം. ഇതുപോലെ നെല്ലിന്റെ ഉത്പാദനം നിലവിലെ അളവായ 2.88 ടണ്ണില്‍ നിന്നും 4.61 ടണ്ണായും  കരിമ്പ് ഉത്പാദനം 63.62 ടണ്ണില്‍ നിന്നും 88.97 ടണ്ണായും വര്‍ധിപ്പിക്കാനാകുമെന്നും പഠനത്തില്‍ ഗവേഷകര്‍ വ്യക്തമാക്കുന്നു.

ലോകത്തിന്റെ പലഭാഗങ്ങളിലും കൃഷിക്കായി അമിതമായി വളവും ജലസേചനവും നടത്തുന്നുണ്ട്. എന്നാല്‍ ലോകത്തിന്റെ മറ്റ് ചിലയിടങ്ങളിലാകട്ടെ കൃഷിപരിപാലനം വേണ്ടത്ര രീതിയില്‍ നടക്കുന്നില്ല. കാര്‍ഷിക വളര്‍ച്ചക്കും അതിലൂടെ ലോകത്തിന്റെ മൊത്തം കാര്‍ഷിക ഉത്പാദനവും വര്‍ധിപ്പിക്കണമെങ്കില്‍ വളത്തിന്റെയും ജലത്തിന്റെയും ലഭ്യത എല്ലായിടത്തും തുല്യമാക്കണമെന്നും പഠനത്തില്‍ പറയുന്നു.

Topics:
  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

ottukali

Recent Videos

Recent Photos

show bar