ട്രാഫിക് കുരുക്കിന് ഗൂഗിള്‍ മാപ്പിലൂടെ പരിഹാരം

Published: September 5, 2012 | By:  വെബ് ഡെസ്‌ക്‌  |    comments
Google-map
Facebook Google +

തിരക്കിട്ട് എവിടെയെങ്കിലും പോകാന്‍ ഒരുങ്ങുമ്പോള്‍ എല്ലാവരുടേയും മുന്നില്‍ വില്ലനായി എത്തുന്നതാണ് റോഡിലെ ട്രാഫിക്ക്. നിരത്തുകളില്‍ പ്രതിദിനം ഇറങ്ങുന്ന വാഹനങ്ങളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ട്രാഫിക്ക് കുരുക്കില്‍ നിന്നും രക്ഷപ്പെടാമെന്ന അതിമോഹമൊന്നും ആര്‍ക്കും വേണ്ട. എന്നാല്‍ സമയാസമയങ്ങളിലെ ട്രാഫിക്ക് മുന്‍കൂട്ടി അറിയാന്‍ സാധിച്ചാലോ? അത്തരമൊരു സംവിധാനം ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കുകയാണ് ഗൂഗിള്‍ മാപ്പ്. ആന്‍ഡ്രോയിഡിന്റെ സ്മാര്‍ട്ട് ഫോണുകളുമായി ഒത്തുചേര്‍ന്നാണ് ഗൂഗിള്‍ മാപ്പിന്റെ പുതിയ പദ്ധതി.

ഫോണില്‍ ലഭിക്കുന്ന ഗൂഗിള്‍ മാപ്പ് സര്‍വ്വീസ് വഴി ഉപയോക്താക്കള്‍ക്ക് സകല സ്ഥലകാലവിവരങ്ങളും ലഭ്യമാകും. നഗരത്തിലെ പ്രമുഖ കോഫീ ഷോപ്പുകള്‍, പ്രമുഖ സിനിമാ തിയേറ്ററുകള്‍ എന്നുവേണ്ട എല്ലാ കാര്യങ്ങളും ഗൂഗിള്‍ മാപ്പ് വഴി അറിയാന്‍ സാധിക്കും. വോയ്‌സ് നാവിഗേഷനും ഈ സര്‍വ്വീസില്‍ ലഭ്യമാകും.

നിലവില്‍ ഈ ട്രാഫിക് അപ്‌ഡേയ്റ്റ്‌സ് ബംഗളൂരു, മുംബൈ, ഡല്‍ഹി, ചെന്നൈ, പൂനെ, ഹൈദരാബാദ് എന്നീ മെട്രോ സിറ്റികളിലാണ് ലഭ്യമാക്കിയിരിക്കുന്നത്. വൈകാതെ രാജ്യത്തെ പ്രമുഖ നഗരങ്ങളിലും പുതിയ സംവിധാനം ലഭ്യമാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്‌ളീല പദപ്രയോഗങ്ങള്‍ക്കോ ഇന്ത്യാവിഷന്‍ ഉത്തരവാദിയായിരിക്കില്ല.
  • മലയാളത്തില്‍ ടൈപ്പ് ചെയ്യാം. ഇവിടെ ക്ലിക്ക് ചെയ്യക.
Back to Top