കോവളം കൊട്ടാരം സ്വകാര്യ ഗ്രൂപ്പിന് കൈമാറാന്‍ സര്‍ക്കാര്‍ നീക്കം
തിരുവനന്തപുരം: കോവളം കൊട്ടാരം സ്വകാര്യ ഗ്രൂപ്പിന് കൈമാറാന്‍ സര്‍ക്കാര്‍ നീക്കം. പ്രവാസി വ്യവസായി രവി പിള്ളയുടെ ആര്‍ പി ഗ്രൂപ്പിന് നല്‍കാനാണ് നീക്കം
ആഗസ്റ്റ് 25ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് വിഷയം പരിഗണിച്ചത്. ടൂറിസം സെക്രട്ടറി ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തിറക്കി.
കോവളം കൊട്ടാരം സ്വകാര്യ കമ്പനിക്ക് കൈമാറാനുള്ള നീക്കം എതിര്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. കോവളം കൊട്ടാരം ചരിത്ര സ്മാരകമായി പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.
































