പ്രൊഫൈല്‍ ‘ഫെയ്‌കെങ്കില്‍’ ഫേസ്ബുക്ക് നിങ്ങളെ വിളിക്കും

Published: September 9, 2012 | By:  വെബ് ഡെസ്‌ക്‌  |    comments
FACEBOOK
Facebook Google +

മുംബൈ: വ്യാജ പ്രൊഫൈലുകള്‍ക്ക് തടയിടാന്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലെ മുടിചൂടാമന്നന്‍മാരായ ഫേസ് ബുക്ക് കര്‍ശന നടപടികള്‍ക്കൊരുങ്ങുന്നു. വ്യക്തികളുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് പ്രൊഫൈല്‍ നിര്‍മ്മിച്ച് ദുരുപയോഗം ചെയ്യുന്നത് വ്യാപകമാകുന്ന സാഹചര്യത്തിലാണ് ഫേസ്ബുക്കിന്റെ നടപടി.

പ്രൊഫൈലുകള്‍ സംശയം ജനിപ്പിക്കുന്നതാണെങ്കില്‍ നിങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ വ്യക്തമാക്കാന്‍ ഫേസ്ബുക്ക് ആവശ്യപ്പെടും. വ്യാജപേരുകളും സെലിബ്രിറ്റികളുടെയും കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടേയും ചിത്രങ്ങള്‍ ഫേസ്ബുക്ക് പ്രൊഫൈല്‍ ചിത്രമായി ഉപയോഗിക്കുന്നവരേയും അക്കൗണ്ടില്‍ അധികം സുഹ്യത്തുക്കള്‍ ഇല്ലാത്തവരേയുംഫേസ്ബുക്ക് നിരീക്ഷിക്കും.

നിലവില്‍ ഫേസ്ബുക്കിലൂടെ നടക്കുന്ന വ്യാജപ്രചരണത്തില്‍ അത്യന്തം ആശങ്കാകുലരാണെന്ന് ഫേസ്ബുക്കിന്റെ ഇന്ത്യയിലെ ബിസിനസ് മാനേജര്‍ പവന്‍ വര്‍മ്മ പറഞ്ഞു. ഇതിന് തടയിടാന്‍ നന്നായി പ്രയത്‌നിക്കേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

പരസ്യദാതാക്കള്‍ ഫേസ്ബുക്ക് പേജിനെ ഉപയോഗിക്കുന്നത് തെറ്റായ രീതിയിലാണ്. ഒരു സൗഹൃദസംഘം എന്ന നിലയില്‍ കാണാതെ തങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ പരസ്യപ്രചരണത്തിനുള്ള ഉപഭോക്താക്കളായിട്ടാണ് ഫേസ്ബുക്ക് അംഗങ്ങളെ അവര്‍ കാണുന്നത്. അത് തെറ്റായ പ്രവണതയാണെന്നും വര്‍മ്മ പ്രതികരിച്ചു.

കമ്പ്യൂട്ടര്‍ പ്രൊഗ്രാമുകള്‍ ഉപയോഗിച്ച് വ്യാജപ്രൊഫൈലുകള്‍ ഉണ്ടാക്കി ബ്രാന്‍ഡുകള്‍ക്കുള്ള ഫേസ്ബുക്ക് ലൈക്കുകള്‍ വര്‍ധിപ്പിക്കുന്നുവെന്ന വാര്‍ത്തകള്‍ ഈയിടക്ക് പുറത്ത് വന്നിരുന്നു. ഈ സാഹചര്യത്തില്‍ വ്യാജലൈക്കുകളെ പ്രതിരോധിക്കാനുള്ള നടപടിയെടുക്കാന്‍ ഫേസ്ബുക്ക് തീരുമാനിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് വ്യാജ പ്രൊഫൈലുകളെ കയ്യോടെ പിടിക്കാനുള്ള നടപടികള്‍ ശക്തമാക്കാന്‍ ഫേസ്ബുക്ക് ഒരുങ്ങുന്നത്.

Read more on: 
 comments
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്‌ളീല പദപ്രയോഗങ്ങള്‍ക്കോ ഇന്ത്യാവിഷന്‍ ഉത്തരവാദിയായിരിക്കില്ല.
  • മലയാളത്തില്‍ ടൈപ്പ് ചെയ്യാം. ഇവിടെ ക്ലിക്ക് ചെയ്യക.
Back to Top