മനുഷ്യഇടപെടല്‍ മരുഭൂമിയിലെ പരിസ്ഥിതിയെ താറുമാറാക്കുന്നു

Published: September 9, 2012 | By:  വെബ് ഡെസ്‌ക്‌  |    comments
Debate
Facebook Google +

നുഷ്യന്റെ അനിയന്ത്രിതമായ ഇടപെടല്‍ മരുഭൂമികളിലെ ജൈവവൈവിധ്യത്തെയും പരിസ്ഥിയേയും പ്രതികൂലമായി ബാധിക്കുന്നതായി പഠനഫലം. അര്‍ജന്റീനയിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആരിഡ് ലാന്‍ഡ് ലോകത്തെ വ്യത്യസ്ത മരുഭൂമികളില്‍ നടത്തിയ ഗവേഷണങ്ങള്‍ക്കൊടുവില്‍ പുറത്തിറക്കിയ പഠനഫലത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്.

മരുഭൂമിയിലെ 110ഓളം ജീവിവര്‍ഗ്ഗങ്ങളെയാണ്‌ പഠനത്തിനായി ഗവേഷകര്‍ നിരീക്ഷിച്ചത്. മരഭൂമിയിലെ ജൈവവൈവിധ്യത്തിന്റെ നിലനില്‍പ്പിന് നിര്‍ണ്ണായക പങ്കുവഹിക്കുന്ന അവിടത്തെ സസ്തനികളാണ് വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന ജീവിവര്‍ഗങ്ങളില്‍ മുഖ്യം. 25ഓളം പഠനത്തിന്റെ വെളിച്ചത്തിലാണ് ഗവേഷകര്‍ ഇക്കാര്യം പറയുന്നത്.

മരുഭൂമിയിലെ മനുഷ്യന്റെയും കന്നുകാലികളുടെയും കടന്നുകയറ്റവുമാണ് ജൈവവൈവിധ്യത്തിന്റെ നിലനില്‍പ്പിന് ഭീഷണിയാകുന്നതെന്നാണ് ഗവേഷകരുടെ അഭിപ്രായം. ഇതാദ്യമായാണ് മരുഭൂമിയിലെ ജൈവവൈവിധ്യവും മാനുഷിക ഇടപെടലും സംബന്ധിച്ച പഠനം നടക്കുന്നതെന്ന് ഗവേഷകരിലൊരാളായ മരിയ വെറോണിക്ക അവകാശപ്പെട്ടു.

വേട്ടയാടല്‍, തീപിടിത്തം എന്നിവ മൂലവും മറ്റു അക്രമകാരികളായ ജന്തുക്കളുടെ കടന്ന് വരവു മൂലവും മരുഭൂമിയിലെ ജീവജാലങ്ങള്‍ നേരിടുന്ന വംശനാശഭീഷണി ദിനംപ്രതി വര്‍ധിച്ചുവരികയാണെന്നും പഠനഫലത്തില്‍ വ്യക്തമാക്കുന്നു.

Read more on: 
 comments
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്‌ളീല പദപ്രയോഗങ്ങള്‍ക്കോ ഇന്ത്യാവിഷന്‍ ഉത്തരവാദിയായിരിക്കില്ല.
  • മലയാളത്തില്‍ ടൈപ്പ് ചെയ്യാം. ഇവിടെ ക്ലിക്ക് ചെയ്യക.
Back to Top