എമേര്‍ജിംഗ് കേരളയെ പ്രതീക്ഷയോടെ കാണുന്നു: ബഹറിന്‍ സ്ഥാനപതി

Published: September 10, 2012 | By:  വെബ് ഡെസ്‌ക്‌  |    comments
Emerging-Kerala
Facebook Google +

ന്യൂഡല്‍ഹി: എമേര്‍ജിംഗ് കേരളയെ ബഹറിന്‍ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് ഇന്ത്യയിലെ ബഹറിന്‍ സ്ഥാനപതി മൊഹമ്മദ് ഖസല്‍ ഷെയ്ഖ്. എമേര്‍ജിംഗ് കേരളയില്‍ ബഹറിനിലെ സ്വകാര്യ പൊതുമേഖലയിലെ വിവിധ കമ്പനികള്‍ നിക്ഷേപസാധ്യത ആരായും. ഐടി, വിദ്യാഭ്യാസം, ഊര്‍ജ്ജം, ടെക്‌സ്റ്റൈല്‍സ് തുടങ്ങി വിവിധ മേഖലകളില്‍ നിക്ഷേപം നടത്താന്‍ വിവിധ ബഹറിന്‍ കമ്പനികള്‍ താല്‍പര്യം അറിയിച്ചിട്ടുണ്ട്.

കേരളവും ബഹറിനും തമ്മില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബന്ധമാണ് നിലനില്‍ക്കുന്നതെന്നും നിക്ഷേപത്തിന് അനുകൂല സാഹചര്യമുണ്ടായാല്‍ കേരളവും ബഹറിനും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാകുമെന്നും ബഹറിന്‍ സ്ഥാനപതി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്‌ളീല പദപ്രയോഗങ്ങള്‍ക്കോ ഇന്ത്യാവിഷന്‍ ഉത്തരവാദിയായിരിക്കില്ല.
  • മലയാളത്തില്‍ ടൈപ്പ് ചെയ്യാം. ഇവിടെ ക്ലിക്ക് ചെയ്യക.
Back to Top