Stay Connected:

Indiavision Live | Malayalam News Channel

ലാപ്‌ടോപിന്റെ ഉപജ്ഞാതാവ്‌ ബില്‍ മോഗ്രിഡ്ജ് അന്തരിച്ചു

വെബ് ഡെസ്‌ക്‌ | Published: September 11, 2012 Change Font size: (+) | (-)

ന്യൂയോര്‍ക്ക്: കമ്പ്യൂട്ടര്‍ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് ചുക്കാന്‍ പിടിച്ച ലാപ് ടോപ് ആദ്യം രൂപകല്പന ചെയ്ത ബില്‍ മോഗ്രിഡ്ജ് അന്തരിച്ചു. കാന്‍സര്‍ ബാധിച്ചതു മൂലമായിരുന്നു അന്ത്യം. 69 വയസ്സായിരുന്നു.

ബ്രിട്ടീഷ് ഡിസൈനറായിരുന്ന ഇദ്ദേഹം ദി ഗ്രിഡ് കോമ്പസ് എന്ന ലാപ്‌ടോപ് 1979 ലാണ് ഡിസൈന്‍ ചെയ്തത്.

ബില്‍ ചെയ്ത ലാപ്‌ടോപ് ആദ്യം ഉപയോഗിച്ചത് അമേരിക്കന്‍ സേനയായിരുന്നു. 8150 ഡോളര്‍ ആയിരുന്നു അന്ന് ലാപ്‌ടോപ്പിന്റെ വില.

കീബോര്‍ഡിന് മുകളില്‍ സ്‌ക്രീന്‍ മടക്കിവെയ്ക്കാവുന്ന തരത്തിലുള്ള ലാപ്‌ടോപ്പുകളാണ് ബില്‍ രൂപകല്‍പ്പന ചെയ്തത്. ആറിഞ്ച് വലിപ്പമുള്ള ഇതിന്റെ നിറം കറുപ്പില്‍ മഞ്ഞ നിറമായിരുന്നു. തീര്‍ത്തും കൊണ്ടു നടക്കാവുന്ന തരത്തിലുള്ളതായിരുന്നു ഗ്രിഡ് കോംപസ് ലാപ്‌ടോപുകള്‍.

You might also like
  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

cinema300x50

Recent Videos

Recent Photos

ajax- load
show bar