കാലത്തെന്താ പരിപാടി? മൊബൈല്‍ പ്രേമം തന്നെ!!

Published: September 11, 2012 | By:  വെബ് ഡെസ്‌ക്‌  |    comments
mobile
Facebook Google +

വൈകിട്ട് എന്താ പരിപാടി? എന്ന് മലയാളത്തിലെ പ്രമുഖ നടന്‍ ചോദിച്ചെത്തിയപ്പോലെ യുകെയിലെ ഒരു പ്രമുഖ മൊബൈല്‍ കമ്പനി രസകരമായി ഒരു ചോദ്യമായി ജനങ്ങള്‍ക്കിടയില്‍ ഇറങ്ങി. ചോദ്യം ഇങ്ങനെ; രാവിലെ എഴുന്നേറ്റാല്‍ എന്താ ആദ്യ പരിപാടി? ഉടന്‍ വന്നു ഉത്തരം. മൊബൈല്‍ ഫോണ്‍ എടുത്തു നോക്കുന്നു. ഒന്നും രണ്ടും പേരല്ല ഇങ്ങനെ ഒരുത്തരം നല്‍കിയിരിക്കുന്നത്.

യുകെയിലെ 53 ശതമാനം ആളുകളുടേയും പ്രതികരണം ഇതാണ്.

രാവിലെ എഴുന്നേറ്റ് ഫ്രെഷ് ആകുകയോ അല്ലെങ്കില്‍ ആരോടെങ്കിലും ഗുഡ് മോണിംഗ് പറയുകയോ ചെയ്യുന്നതിന്‌ മുമ്പ് മൊബൈല്‍ ആണ് എല്ലാവരും നോക്കുന്നത്. 26ശതമാനം പേരും മൊബൈല്‍ തലയിണക്കടുത്ത് വച്ച് ഉറങ്ങുന്നവരാണ്. സ്‌കോട്ട്‌ലന്‍ഡില്‍ നിന്നുള്ള വ്യക്തികള്‍ ബ്രിട്ടനുമായി താരതമ്യം ചെയ്യുമ്പോള്‍ രണ്ട് മടങ്ങ് മൊബൈല്‍ അഡിക്ടുകളാണ്.

യുകെയിലെ 19 ശതമാനം ആളുകളും മൊബൈല്‍ തലയിണക്കടത്ത് വച്ച ഉറങ്ങുന്നവരാണ്.

43 ശതമാനം പേരും രാവിലെ മൊബൈല്‍ ലോകത്തേക്ക് എത്തിനോക്കുന്നത് സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലെ അപ്‌ഡേറ്റുകള്‍ പരിശോധിക്കാനും, മിസ്ഡ് കോളുകള്‍ നോക്കാനും പ്രധാനവാര്‍ത്തകള്‍ നോക്കാനുമാണ്.

കാലത്തെഴുന്നേറ്റാല്‍ എന്താ ആദ്യപരിപാടി എന്ന് നമ്മുടെ നാട്ടിലുള്ളവരോട് ചോദിച്ചാലും ഒരുപക്ഷെ ഭൂരിഭാഗം പേരുടേയും ഉത്തരം നേരത്തേതിന് സമാനമായിരിക്കും. പ്രത്യേകിച്ചും യുവജനങ്ങള്‍ക്കിടയില്‍. മൊബൈലില്‍ നിന്നുമുള്ള റേഡിയേഷന്റെ പ്രത്യാഘ്യാതങ്ങള്‍ തുടരെതുടരെ വന്നുകൊണ്ടിരിക്കുമ്പോഴും മൊബൈലിനോടുള്ള നമ്മുടെ പ്രണയം ഓരോ ദിനം കഴിയുമ്പോഴും വര്‍ധിക്കുകയാണെന്നാണ്‌ ഇത്തരം സര്‍വേകള്‍ വ്യക്തമാക്കുന്നത്. മൊബൈല്‍ പ്രേമമെല്ലാം കൊള്ളാം. എന്നാല്‍ നമ്മുടെയെല്ലാം നല്ല നാളെക്ക് വേണ്ടിയുള്ള കരുതലും ഒപ്പം കൂടെക്കൂട്ടുന്നത് നല്ലതായിരിക്കും.

Read more on: 
 comments
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്‌ളീല പദപ്രയോഗങ്ങള്‍ക്കോ ഇന്ത്യാവിഷന്‍ ഉത്തരവാദിയായിരിക്കില്ല.
  • മലയാളത്തില്‍ ടൈപ്പ് ചെയ്യാം. ഇവിടെ ക്ലിക്ക് ചെയ്യക.
Back to Top