കേരളത്തിലേക്ക് പാചകവാതക ടാങ്കര്‍ സര്‍വീസ് നടത്തില്ലെന്ന് ലോറിയുടമകള്‍
ചെന്നൈ: കേരളത്തിലേക്ക് പാചകവാതകം വഹിച്ചുളള ടാങ്കര്‍ ലോറികള്‍ സര്‍വീസ് നടത്തില്ലെന്ന് ലോറി ഉടമകള്‍ പ്രഖ്യാപിച്ചു. ചാല ടാങ്കര്‍ അപകടത്തിന് ശേഷം ടാങ്കര്‍ ലോറികള്‍ക്ക് നേരെ പ്രതിഷേധം ഉയരുന്ന പശ്ചാത്തലത്തിലാണ് തീരുമാനം.
ലോറികള്‍ക്ക് സുരക്ഷാസംവിധാനം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്ന് ദക്ഷിണേന്ത്യന്‍ ലോറി ഓണേഴ്‌സ് അസോസിയേഷന്‍ ആരോപിച്ചു. തമിഴ്‌നാട് നാമക്കലില്‍ ചേര്‍ന്ന യോഗത്തിലാണ് കേരളത്തിലേക്ക് സര്‍വീസ് നടത്തില്ലെന്ന തീരുമാനമുണ്ടായത്.
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.































