പെണ്‍കുട്ടിക്ക് ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ വെച്ച് പീഡനം
പാറ്റ്‌ന: ബീഹാറില്‍ ഇരുപതുവയസ്സുകാരിയെ മൂന്നുപേര്‍ ചേര്‍ന്ന് ബലാല്‍സംഗം ചെയ്തു. പാറ്റ്‌നയിലെ നിഹോറയിലെ ആണ്‍കുട്ടികള്‍ താമസിക്കുന്ന ഹോസ്റ്റലില്‍ വെച്ചാണ് സംഭവം. നിഹോറയില്‍ തന്റെ ബന്ധുവീട് അന്വേഷിച്ചെത്തിയ പെണ്‍കുട്ടിയെ ബലമായി പിടിച്ചു കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. തന്നെ ബലമായി ഹോസ്റ്റലില്‍ കൊണ്ട് പോയി പീഡിപ്പിക്കുകയായരുന്നുവെന്ന് പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കി.
സംഭവത്തില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞമാസം പാറ്റ്‌നയില്‍ മറ്റൊരു പെണ്‍കുട്ടി കൂട്ടമാനഭംഗത്തിന് ഇരയായ സംഭവം ബീഹാറില്‍ വലിയ വിവാദമായിരുന്നു. സംഭവത്തില്‍ കര്‍ശന നടപടി എടുക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭക്കകത്തും പുറത്തും പ്രതിഷേധം ഉയര്‍ത്തി. തുടര്‍ന്ന് ഈ കേസുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.
























