Stay Connected:

Indiavision Live | Malayalam News Channel

രാജസ്ഥാനില്‍ 199 മൊബൈല്‍ ടവറുകളുടെ പ്രവര്‍ത്തനം നിര്‍ത്തുന്നു

വെബ് ഡെസ്‌ക്‌ | Published: September 12, 2012 Change Font size: (+) | (-)

ജയ്പൂര്‍: രാജസ്ഥാനിലെ 199 മൊബൈല്‍ ടവറുകളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ സ്വകാര്യ മൊബൈല്‍ ദാതാക്കള്‍ തീരുമാനിച്ചു. സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ക്കും ആശുപത്രികള്‍ക്കും ജയിലുകള്‍ക്ക് സമീപം സ്ഥാപിച്ചിരിക്കുന്ന ടവറുകള്‍ അപകടഭീഷണി ഉയര്‍ത്തുന്നുണ്ടെന്നും അതിനാല്‍ എത്രയും വേഗം അവ മാറ്റണമെന്നുമുള്ള രാജസ്ഥാന്‍ ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് നടപടി.

ഓഗ്‌സറ്റ് 31 നാണ് ഹൈക്കോടതി 15 ദിവസത്തിനുള്ളില്‍ ടവറുകള്‍ മാറ്റണമെന്ന് ഉത്തരവിട്ടത്. എന്നാല്‍ ഈ വിധി സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് മൊബൈല്‍ ദാതാക്കള്‍ സുപ്രീം കോടതിയെ സമീപിച്ചു. എന്നാല്‍ സുപ്രീം കോടതി ഹൈക്കോടതി വിധി ശരിവക്കുകയായിരുന്നു.

എയര്‍ടെല്‍, എയര്‍സെല്‍, എംടിഎസ്, ടാടാ ഡൊക്കോമോ, ഐഡിയ എന്നീ മൊബൈല്‍ ദാതാക്കളുടെ ടവറുകളാണ് നീക്കം ചെയ്യുന്നത്.

ടവറുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവക്കുന്നതോടെ സംസ്ഥാനത്തെ 40ഓളം നഗരങ്ങളിലെ ലക്ഷകണക്കിന് പേരുടെ മൊബൈല്‍ കണക്ഷനെ പ്രതികൂലമായി ബാധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. എന്നാല്‍ മൂന്ന് മാസത്തിനുള്ളില്‍ വേണ്ടത്ര ടവറുകള്‍ മറ്റിടങ്ങളില്‍ സ്ഥാപിച്ച് പ്രശ്‌നം പരിഹരിക്കാമെന്നും അധികൃതര്‍ പറഞ്ഞു.

കോടതി വിധിയുടെ പശ്ചാത്തലത്തില്‍ 190 ടവറുകള്‍ക്ക് പുറമെ മറ്റ് 500 ടവറുകള്‍ കൂടി നിര്‍ത്തിവക്കാന്‍ മൊബൈല്‍ ദാതാക്കള്‍ക്ക് പദ്ധതിയുണ്ടെന്നാണ് വിവരം.

You might also like
  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

cinema300x50

Recent Videos

Recent Photos

ajax- load
show bar