കുവൈത്തില്‍ പാര്‍ട്ട് ടൈം ജോലി നിയമവിധേയമാക്കുന്നു

Published: September 12, 2012 | By:  വെബ് ഡെസ്‌ക്‌  |    comments
Kuwaiut
Facebook Google +

കുവൈത്ത് സിറ്റി: കുവൈത്തില്‍ പാര്‍ട്ട് ടൈം ജോലി നിയമവിധേയമാക്കുന്നത് സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറക്കുമെന്ന് തൊഴില്‍മന്ത്രാലയം അറിയിച്ചു. അതേസമയം രാജ്യത്ത് കുടിയേറ്റ നിയമ ലംഘനവുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്ന വിദേശികളോട് ഉദാര സമീപനം സ്വീകരിക്കണമെന്ന് തൊഴില്‍ മന്ത്രാലയം ആഭ്യന്തര സുരക്ഷാ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കുവൈത്ത് തൊഴില്‍ സാമൂഹിക ക്ഷേമമന്ത്രാലയം അണ്ടര്‍ സെക്രട്ടറി മുഹമ്മദ് അല്‍ കന്തറിയാണ് പാര്‍ട്ടൈം ജോലി നിയമവിധേയമാക്കുമെന്ന കാര്യം അറിയിച്ചത്. ഇത് സംബന്ധിച്ചുളള ഉത്തരവ് ഉടന്‍ പുറപ്പെടുവിക്കുമെന്നും അദ്ദേഹം അറിയിച്ചു. തൊഴില്‍ മന്ത്രാലയത്തിലെ ഉന്നത സമിതി വിവിധ സര്‍ക്കാര്‍ ഏജന്‍സികളുമായി നടത്തിയ ചര്‍ച്ചകള്‍ക്കുശേഷമാണ് ഈ തീരുമാനത്തിലെത്തിച്ചേര്‍ന്നത്. സ്വദേശികള്‍ക്കും വിദേശികള്‍ക്കും പുതിയ നിയമമനുസരിച്ച് പാര്‍ട്ടൈം ജോലി ചെയ്യുന്നതില്‍ തടസ്സവുമുണ്ടാവില്ല. ഇതിനായി നിലവിലെ സ്‌പോണ്‍സറുടെ അനുമതിപത്രം ആവശ്യമാണെന്നും മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.

കുവൈത്തില്‍ തൊഴില്‍, കുടിയേറ്റ നിയമ ലംഘനവുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്ന വിദേശികളോട് മാന്യവും ഉദാരവുമായ സമീപനം സ്വീകരിക്കണമെന്ന് തൊഴില്‍ മന്ത്രാലയത്തിന്റെ പൊതുസമ്പര്‍ക്ക വിഭാഗം ആഭ്യന്തരവകുപ്പിനയച്ച കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം കേസുകളിലെ ഇടപെടലുകളില്‍ മനുഷ്യത്വപരമായ സമീപനം കൈക്കൊളളണമെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളടക്കം കുവൈത്തിനോട് ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് അധികൃതരുടെ പുതിയ നീക്കമെന്ന് വിലയിരുത്തപ്പെടുന്നു.

Read more on: 
 comments
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്‌ളീല പദപ്രയോഗങ്ങള്‍ക്കോ ഇന്ത്യാവിഷന്‍ ഉത്തരവാദിയായിരിക്കില്ല.
  • മലയാളത്തില്‍ ടൈപ്പ് ചെയ്യാം. ഇവിടെ ക്ലിക്ക് ചെയ്യക.
Back to Top