Stay Connected:

Indiavision Live | Malayalam News Channel

അംബാസഡറുടെ മരണം: പ്രത്യാക്രമണത്തിന് അമേരിക്ക

വെബ് ഡെസ്‌ക്‌ | Published: September 13, 2012 Change Font size: (+) | (-)

വാഷിങ്ടണ്‍:  ലിബിയയിലെ അമേരിക്കന്‍ അംബാസഡര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന്  അമേരിക്ക പ്രത്യാക്രമണത്തിനൊരുങ്ങുന്നതായി സൂചന. ആക്രമണത്തെ തുടര്‍ന്ന് രണ്ട് നാവിക സേനാ കപ്പലുകളെ അമേരിക്ക  ലിബിയയിലേക്ക് അയച്ചു. യുഎസ്എസ് ലബൂണ്‍, യഎസ്എസ് മക് ഹൗള്‍ എന്നീ യുദ്ധക്കപ്പലുകളാണ് ലിബിയന്‍ സമുദ്രാതിര്‍ത്തിയിലേക്ക് തിരിച്ചത്.

അതേസമയം അംബാസഡറെ  വധിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ആവശ്യപ്പെട്ടു.

കോണ്‍സുലേറ്റിന് നേരെയുണ്ടായ ആക്രമണം യുഎസ്-  ലിബിയ സൗഹൃദത്തെ ബാധിക്കില്ലെന്നും ഒബാമ വ്യക്തമാക്കി.  സംഭവത്തെ ലോകരാജ്യങ്ങളും ഐക്യരാഷ്ട്രസഭയും അപലപിച്ചു. സംഭവത്തെ തുടര്‍ന്ന് മറ്റ് ലോകരാജ്യങ്ങളിലുള്ള അമേരിക്കന്‍ സ്ഥാനപതി ആസ്ഥാനങ്ങളുടെ സുരക്ഷ ശക്തമാക്കി.

Topics: |
You might also like
  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

cinema300x50

Recent Videos

Recent Photos

ajax- load
show bar