ട്വന്റി-20 ലോകകപ്പ് ഇന്ത്യ നേടും: ശ്രീകാന്ത്

Published: September 13, 2012 | By:  വെബ് ഡെസ്‌ക്‌  |    comments
sreekanth
Facebook Google +

മുംബൈ: ശ്രീലങ്കയില്‍ നടക്കുന്ന ട്വന്റി-20 ലോകകപ്പില്‍ ടിം ഇന്ത്യ കപ്പുയര്‍ത്തുമെന്ന് ഇന്ത്യന്‍ ടീം സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനുമായിരുന്ന ശ്രീകാന്ത്. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ശ്രീകാന്ത് ഇക്കാര്യം പറഞ്ഞത്.

നിലവിലെ ഇന്ത്യന്‍ ടീം കപ്പുയര്‍ത്താന്‍ കഴിവുള്ളവരാണ്. അതുകൊണ്ട് തന്നെ അവര്‍ ജയിക്കുമെന്ന കാര്യത്തില്‍ ആത്മവിശ്വാസമുണ്ട്.  2011ല്‍ ലോകകപ്പ് നേടുമ്പോള്‍ ഇന്ത്യന്‍ ടീമിന് ലഭിച്ച അതേ പിന്തുണ ഇത്തവണയും ഉണ്ടാകുമെന്നും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ പറഞ്ഞു.

2011ല്‍ മികച്ച പ്രകടനം പുറത്തെടുത്തായിരുന്നു ഇന്ത്യന്‍ ടീം കപ്പുയര്‍ത്തിയത്. 1983ല്‍ ആദ്യമായി ഇന്ത്യന്‍ ടീം ക്രിക്കറ്റ് ലോകകപ്പ് നേടുമ്പോള്‍ ടീമിനൊപ്പമുണ്ടായിരുന്ന എനിക്ക് 28 വര്‍ഷത്തിന് ശേഷം ഇന്ത്യ വീണ്ടു കപ്പുയര്‍ത്തിയപ്പോള്‍ ടീമിന്റെ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എന്ന പദവി വഹിക്കാനുള്ള ഭാഗ്യവും ലഭിച്ചെന്ന് ശ്രീകാന്ത് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്‌ളീല പദപ്രയോഗങ്ങള്‍ക്കോ ഇന്ത്യാവിഷന്‍ ഉത്തരവാദിയായിരിക്കില്ല.
  • മലയാളത്തില്‍ ടൈപ്പ് ചെയ്യാം. ഇവിടെ ക്ലിക്ക് ചെയ്യക.
Back to Top