ശിശുമരണത്തില്‍ ഒന്നാമത് ഇന്ത്യയെന്ന് യുഎന്‍ റിപ്പോര്‍ട്ട്

Published: September 13, 2012 | By:  വെബ് ഡെസ്‌ക്‌  |    comments
child-mortality
Facebook Google +

ന്യൂഡല്‍ഹി: ലോകത്തില്‍ ശിശുമരണ നിരക്ക് ഏറ്റവും കൂടുതല്‍ ഇന്ത്യയിലെന്ന് യുണിസെഫ് റിപ്പോര്‍ട്ട്. ഒരു ദിവസം അഞ്ച് വയസില്‍ താഴെയുള്ള 19,000 കുഞ്ഞുങ്ങളാണ് ഇന്ത്യയില്‍ മരണപ്പെടുന്നത്. ഇത്തരത്തില്‍ 2011ല്‍ 16.55 ലക്ഷം കുരുന്നുകള്‍ക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ട്.

ലോകത്തിലെ ശിശുമരണങ്ങളില്‍ 50 ശതമാനവും നടക്കുന്നത് ഇന്ത്യയുള്‍പ്പെടെ അഞ്ചു രാജ്യങ്ങളിലായാണ്. നൈജീരിയ(7.56), കോംഗോ(4.65), പാകിസ്ഥാന്‍(3.52), ചൈന(2.49) തുടങ്ങിയവയാണ് മറ്റു രാജ്യങ്ങള്‍. നിലവിലെ കണക്കനുസരിച്ച് നൈജീരിയ, കോംഗോ, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ ശിശുമരണങ്ങളുടെ ആകെത്തുകയെക്കാള്‍ അധികമാണ് ഇന്ത്യയിലെ ശിശുമരണസംഖ്യ. എത്യോപ്യ, ഇന്തോനേഷ്യ, ബംഗ്ലാദേശ്, ഉഗാണ്ട, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളാണ് പിന്നാലെ.

 

 

സിങ്കപ്പൂരാണ് ഏറ്റവും കുറവ് ശിശുമരണം സ്ഭവിക്കുന്ന രാജ്യം. സ്ലോവേനിയ, സ്വീഡന്‍ എന്നിവടങ്ങളിലും ശിശുമരണനിരക്ക്  കുറവാണെന്ന് യുഎന്‍ പ്രസിദ്ധീകരിച്ച ശിശുമരണക്കണക്ക് വ്യക്തമാക്കുന്നു.

ന്യൂമോണിയ ബാധയാണ് ലോകത്തെമ്പാടും കുരുന്നുകളുടെ ജീവന്‍ കവരുന്ന പ്രധാന വില്ലന്‍. ന്യൂമോണ്യിയയ്‌ക്കൊപ്പം മാസം തികയാതെയുള്ള പ്രസവം, വയറിളക്കം, മലേറിയ എന്നിവയാണ് ശിശു മരണം വര്‍ദ്ധിപ്പിക്കാനുള്ള മറ്റു കാരണങ്ങള്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്‌ളീല പദപ്രയോഗങ്ങള്‍ക്കോ ഇന്ത്യാവിഷന്‍ ഉത്തരവാദിയായിരിക്കില്ല.
  • മലയാളത്തില്‍ ടൈപ്പ് ചെയ്യാം. ഇവിടെ ക്ലിക്ക് ചെയ്യക.
Back to Top