മോണോറെയില്‍ പദ്ധതികള്‍ ഡിഎംആര്‍സിയെ ഏല്‍പ്പിക്കണം: കമല്‍നാഥ്
കൊച്ചി: തിരുവനന്തപുരം-കോഴിക്കോട് മോണോറെയില്‍ പദ്ധതികള്‍ ഡിഎംആര്‍സിയെ ഏല്‍പ്പിക്കണമെന്ന് കേന്ദ്രമന്ത്രി കമല്‍നാഥ് പറഞ്ഞു. കൊച്ചി മെട്രോ തറക്കല്ലിടല്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ മെട്രോ, മോണോ റയില്‍ പദ്ധതികള്‍ക്കു കേന്ദ്ര സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയുണ്ടാകും. 20 ലക്ഷത്തില്‍ അധികം ജനസംഖ്യ ഉളള എല്ലാ നഗരങ്ങളിലും മെട്രോ റയില്‍ ആരംഭിക്കാനാണു കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും കമല്‍നാഥ് അറിയിച്ചു.
You might also like
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.
























