യെമനിലും അമേരിക്കന്‍ എംബസിക്ക് നേരെ ആക്രമണം

Published: September 13, 2012 | By:  വെബ് ഡെസ്‌ക്‌  |    comments
Yemen
Facebook Google +

സന: യെമനിലെ അമേരിക്കന്‍ എംബസിക്ക് നേരെയും ആക്രമണം. സനയില്‍ സ്ഥിതിചെയ്യുന്ന അമേരിക്കന്‍ എംബസിയിലേക്ക്  അമേരിക്കന്‍ വിരുദ്ധ പ്രകടനക്കാര്‍ ഇരച്ചുകയറി.  പ്രതിഷേധക്കാര്‍ക്ക് നേരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവെച്ചു. പോലീസ് വെടിവെയ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. പ്രവാചകനെ അധിക്ഷേപിക്കുന്ന ചിത്രം പ്രദര്‍ശിപ്പിച്ചതില്‍ പ്രതിഷേധിച്ചാണ് യുഎസ് എംബസിക്ക് നേരെ ആക്രമണം.

സംഭവത്തില്‍ എംബസിയിലെ വാഹനങ്ങള്‍ തീവെച്ചു.

കഴിഞ്ഞ ദിവസം ലിബിയയിലെ അമേരിക്കന്‍ എംബസി ആക്രമണത്തില്‍ യുഎസ് സ്ഥാനപതി കൊല്ലപ്പെട്ടിരുന്നു. വിവാദസിനിമക്കെതിരെ ഈജിപ്തിലും അമേരിക്കന്‍ എംബസിക്ക് നേരെ ആക്രമണമുണ്ടായിരുന്നു.

ആക്രമണം വ്യാപിക്കുന്ന സാഹചര്യത്തില്‍ ലോകരാജ്യങ്ങളിലെ അമേരിക്കന്‍ സ്ഥാനപതി കാര്യാലയങ്ങള്‍ക്ക് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. സുരക്ഷ ഏര്‍പ്പെടുത്തിയ ശേഷവും ആക്രമണങ്ങള്‍ തുടരുന്നത് കനത്ത ആശങ്കയുയര്‍ത്തിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്‌ളീല പദപ്രയോഗങ്ങള്‍ക്കോ ഇന്ത്യാവിഷന്‍ ഉത്തരവാദിയായിരിക്കില്ല.
  • മലയാളത്തില്‍ ടൈപ്പ് ചെയ്യാം. ഇവിടെ ക്ലിക്ക് ചെയ്യക.
Back to Top