കരീന- ബി ടൗണ്‍ ഗോസിപ്പ് കോര്‍ണറിലെ ‘ഹീറോയിന്‍’

Published: September 13, 2012 | By:  വെബ് ഡെസ്‌ക്‌  |    comments
kareena
Facebook Google +

ബോളിവുഡിലെ വാര്‍ത്തകളിലെയും ഗോസിപ്പുകളിലെയും ഇപ്പോഴത്തെ നായിക കരീനാകപൂറാണ്. മധുര്‍ ഭണ്ഡാര്‍ക്കറിന്റെ ഹീറോയിനും സെയ്ഫ് അലിഖാനുമായുള്ള വിവാഹവുമാണ് കരീനയെ ഗോസിപ്പുകള്‍ വെറുതെ വിടാതെ പിന്തുടരുന്നതിനു കാരണം.

മധുര്‍ ഭണ്ഡാര്‍ക്കറിന്റെ ഹീറോയിനില്‍ ഐശ്വര്യാറായിക്ക് പകരക്കാരിയായി എത്തിയത് മുതല്‍ ബി ടൗണിന്റെ വാര്‍ത്തകളില്‍ കരീന മുന്‍നിരയില്‍ ഉണ്ടായിരുന്നു. ഒക്‌ടോബര്‍ പതിനാറിന് സെയ്ഫ് അലിഖാനുമായുള്ള വിവാഹം നടക്കുമെന്ന തീരുമാനം കൂടി എത്തിയതോടെ ബി ടൗണ്‍ ഗോസിപ്പ് റൂം കരീനയുടെ പേരിലായി.

ഖാന്‍മാര്‍ക്കൊപ്പം ബോക്‌സ് ഓഫീസില്‍ കാശ് വാരാന്‍ ഒറ്റയ്‌ക്കെത്തിയാല്‍ സാധിക്കുമെന്ന് വിദ്യാബാലന്‍ തെളിയിച്ചതിന് പിന്നാലെ ഇതേ നമ്പറുകള്‍ കരീനയും പയറ്ററുകയാണെന്നായിരുന്നു ഹീറോയിന്‍ ഗോസിപ്പ്. വിവാഹശേഷം അഭിനയിക്കുമോ എന്ന് വ്യക്തമാക്കാത്തതിനാല്‍ വിവാഹദിനം പ്രഖ്യാപിച്ചത് ഹീറോയിന് ഗുണം ലഭിക്കുമെന്നും ബി ടൗണ്‍ പാപ്പരാസികള്‍ പറയുന്നു.

സെയ്ഫിന്റെ മണവാട്ടിയായി പട്ടൗഡി കുടുംബത്തിലേക്ക് എത്തുന്നതോട് കരീന ഇസ്‌ളാം മതം സ്വീകരിക്കുമെന്നും പാപ്പരാസികള്‍ പടച്ചുവിടുന്നുണ്ട്. വിവാഹത്തിനായ് മതം മാറുമോ എന്ന ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞുമാറുകയായിരുന്നു കരീന. എല്ലാം നിങ്ങള്‍ക്കറിയാമല്ലോ എന്ന മറുചോദ്യവും സെയ്ഫിന്റെ പ്രതിശ്രുതവധു മാധ്യമങ്ങള്‍ക്ക് മുന്നിലിട്ടു. ഏതായാലും സെയ്ഫിന്റെ അമ്മ ഷര്‍മിളാ ടാഗോര്‍ വിവാഹക്ഷണക്കത്ത് അയച്ചു തുടങ്ങിയിട്ടുണ്ട്. മന്‍സൂര്‍ അലിഖാന്‍ പട്ടൗഡിയുടെ ജീവിതപങ്കാളിയായതിനൊപ്പം ഷര്‍മിള ഇസ്‌ളാം മതം സ്വീകരിച്ചിരുന്നു. അയിഷാ ബീഗം എന്ന് പേര് മാറ്റിയിരുന്നുവെങ്കിലും ഷര്‍മിള എന്ന പേരിലാണ് പൊതുവേദിയിലെത്തിയത്.

പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ മനീഷ് മല്‍ഹോത്ര ഡിസൈന്‍ ചെയ്ത സറാറ ധരിച്ച് ബോളിവുഡിന്റെ ബേബോ വിവാഹവേദിയിലെത്തുമെന്നാണ് വാര്‍ത്തകള്‍. ഹീറോയിന്റെ പ്രചരണത്തിനുള്ള വാര്‍ത്താസമ്മേളനവേദികള്‍ വിവാഹവുമായി ബന്ധപ്പട്ട ചോദ്യങ്ങളില്‍ മുങ്ങിപ്പോകുന്നതില്‍ കരീന കഴിഞ്ഞ ദിവസം അതൃപ്തി അറിയിച്ചിരുന്നു. വിവാഹചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ മറ്റൊരു വാര്‍ത്താസമ്മേളനം നടത്താമെന്നായിരുന്നു വിശദീകരണം.

Read more on: 
 comments
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്‌ളീല പദപ്രയോഗങ്ങള്‍ക്കോ ഇന്ത്യാവിഷന്‍ ഉത്തരവാദിയായിരിക്കില്ല.
  • മലയാളത്തില്‍ ടൈപ്പ് ചെയ്യാം. ഇവിടെ ക്ലിക്ക് ചെയ്യക.
Back to Top