വിപണികളില്‍ നേട്ടം; സെന്‍സെക്‌സ് 18,000നു മുകളില്‍
മുംബൈ: ഇന്ത്യന്‍ ഓഹരി വിപണി നേട്ടത്തോടെ ക്‌ളോസ് ചെയ്തു. സെന്‍സെക്‌സ് 89.38 പോയിന്റുയര്‍ന്ന് 18021.16ലും നിഫ്റ്റി 4.35 പോയിന്റ് ഉയര്‍ന്ന് 5435.35ലും ക്‌ളോസ് ചെയ്തു. ഇന്ധന വില വര്‍ദ്ധിപ്പിക്കുമെന്ന വാര്‍ത്തകളാണ് വിപണിയ്ക്ക് തുണയായത്. ഇന്നലെയും വിപണികള്‍ നേട്ടതോതടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. ബോംബെ ഓഹരി വിപണി 18000 പോയിന്റിനു മുകളിലാണ് ഇന്നലെ വ്യാപാരം ക്‌ളോസ് ചെയ്തു.
ആറു മാസത്തിനു ശേഷമാണ് രണ്ടു ദിവസം തുടര്‍ച്ചയായി വിപണി 18000 പോയിന്റിനു മുകളില്‍ എത്തുന്നത്.
എസ്ബിഐ, ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ്, ടിസിഎസ്, ഹിന്ദുസ്ഥാന്‍ ലിവര്‍ എന്നിവയാണ് ഇന്ന് നേട്ടമുണ്ടാക്കിയ പ്രധാന ഓഹരികള്‍. എച്ച്ഡിഎഫ്‌സി ബാങ്ക്, ഹൗസിംഗ് ഫിനാന്‍സ് കമ്പനി എന്നീ ഓഹരികളാണ് നഷ്ടം നേരിട്ടത്.
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.































