ഡീസലിന് 5 രൂപ വര്‍ധന; എല്‍പിജി സിലിണ്ടറുകള്‍ ആറായി പരിമിതപ്പെടുത്തി

Published: September 14, 2012 | By:  വെബ് ഡെസ്‌ക്‌  |    comments
Diesel
Facebook Google +

ന്യൂഡല്‍ഹി: ഡീസലിന് അഞ്ച് രൂപ വര്‍ദ്ധിപ്പിച്ചു. വിലവര്‍ദ്ധന ഇന്നലെ അര്‍ദ്ധരാത്രിമുതല്‍ നിലവില്‍ വന്നു. പാചകവാതക സിലിണ്ടറുകളുടെ എണ്ണവും പരിമിതപ്പെടുത്തി. ഒരു വര്‍ഷത്തില്‍ സബ്‌സിഡിയോടെ ആറു സിലിണ്ടറുകള്‍ മാത്രമെ ഒരു കുടുംബത്തിന് ലഭിക്കുകയുള്ളു. ആറെണ്ണത്തില്‍ കൂടുതല്‍ ഉപയോഗിക്കുന്നവര്‍ക്ക് സിലിണ്ടറൊന്നിന് 700 രൂപയോളം അധികം നല്‍കേണ്ടിവരും.

വിലവര്‍ദ്ധന ചര്‍ച്ച ചെയ്യുന്നതിനായി പ്രധാനമന്ത്രിയുടെ വസതിയില്‍ കേന്ദ്രമന്ത്രിസഭയുടെ രാഷ്ട്രീയകാര്യ സമിതിയോഗം ചേര്‍ന്നിരുന്നു. യോഗത്തിലാണ് തീരുമാനം.

വര്‍ഷപാദത്തില്‍ നാല്‍പതിനായിരം കോടി നഷ്ടം ഉണ്ടായെന്നാണ് എണ്ണക്കമ്പനികളുടെ വാദം.

ഡീസല്‍ വിലയില്‍ ലിറ്ററിന് 4 മുതല്‍ 5 വരെയും പെട്രോള്‍ വില 3 രൂപയും കൂട്ടണമെന്നായിരുന്നു കമ്പനികളുടെ ആവശ്യം. പാചകവാതകത്തിന്റെ വില 50 രൂപ മുതല്‍ 100 രൂപ വരെ വര്‍ദ്ധിപ്പിക്കാനും സിലിണ്ടറുകളുടെ എണ്ണം നിജപ്പെടുത്താനും ആലോചിച്ചിരുന്നു.

വിലവര്‍ധിപ്പിക്കുന്നതിന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിക്കും അനുകൂല സമീപനമാണ്.

ഇന്ധന വില വര്‍ധിപ്പിക്കില്ലെന്നും എണ്ണ കമ്പനികളുടെ മുഴുവന്‍ ബാധ്യതയും ഏറ്റെടുക്കാനാവില്ലെന്നും കേന്ദ്ര പെട്രോളിയം ജയ്പാല്‍ റെഡ്ഡി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ഇന്ധന വിലവര്‍ദ്ധന ന്യായീകരിക്കാനാകുമോ?
നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താന്‍ സന്ദര്‍ശിക്കുക…

Read more on:  |
 comments
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്‌ളീല പദപ്രയോഗങ്ങള്‍ക്കോ ഇന്ത്യാവിഷന്‍ ഉത്തരവാദിയായിരിക്കില്ല.
  • മലയാളത്തില്‍ ടൈപ്പ് ചെയ്യാം. ഇവിടെ ക്ലിക്ക് ചെയ്യക.
Back to Top