ദേശീയ ഓപ്പണ്‍ അത്‌ലറ്റിക് മീറ്റ് കിരീടം റയില്‍വേക്ക്

Published: September 14, 2012 | By:  വെബ് ഡെസ്‌ക്‌  |    comments
railway
Facebook Google +

ചെന്നൈ: 52-ാമത് ദേശീയ ഓപ്പണ്‍ അത്‌ലറ്റിക് മീറ്റില്‍ റയില്‍വേ കിരീടം നിലനിര്‍ത്തി. 327 പോയിന്റോടെയാണ് റെയില്‍വേയുടെ കിരീടനേട്ടം. പുരുഷ വിഭാഗത്തില്‍ ഏഴുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സര്‍വീസസ് ഒന്നാംസ്ഥാനം തിരിച്ചുപിടിച്ചു. റയില്‍വേയുടെ സഹനകുമാരിയാണ് മീറ്റിലെ മികവുറ്റതാരം. മലയാളി സജേഷ് ജോസഫ് മീറ്റില്‍ ഇരട്ടസ്വര്‍ണതിളക്കത്തിന്റെ ഹാട്രിക് നേട്ടത്തിന് ഉടമയായി.

800 മീറ്റര്‍ വനിതാ വിഭാഗത്തില്‍ ടിന്റു ലൂക്ക സ്വര്‍ണവും ബിന്ദു എസ് ആര്‍ വെള്ളിയും സ്വന്തമാക്കി. 4X400 മീറ്റര്‍ റിലേയില്‍ പുരുഷ വിഭാഗത്തില്‍ സര്‍വീസസ് ഒന്നാം സ്ഥാനവും റെയില്‍വേ രണ്ടാം സ്ഥാനവും സ്വന്തമാക്കിയപ്പോള്‍ ഇതേ ഇനത്തില്‍ വനിതാ വിഭാഗത്തില്‍ ഓള്‍ ഇന്ത്യ പോലീസ് സ്വര്‍ണവും റെയില്‍വേ വെള്ളിയും നേടി.

വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ 1984ല്‍ പി ടി ഉഷ ലോസ് ആഞ്ചല്‍സില്‍ കുറിച്ച റെക്കോര്‍ഡ് 28 വര്‍ഷം പിന്നിട്ടിട്ടും തിരുത്താതെ നില്‍ക്കുന്നുവെന്ന ചരിത്രത്തിന് കൂടിയാണ് ഈ മീറ്റ് സാക്ഷിയായത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്‌ളീല പദപ്രയോഗങ്ങള്‍ക്കോ ഇന്ത്യാവിഷന്‍ ഉത്തരവാദിയായിരിക്കില്ല.
  • മലയാളത്തില്‍ ടൈപ്പ് ചെയ്യാം. ഇവിടെ ക്ലിക്ക് ചെയ്യക.
Back to Top