കേരളത്തില്‍ ഡീസല്‍ വില ഒരു രൂപ പതിനാല് പൈസ കുറയും
തിരുവനന്തപുരം: സംസ്ഥാനത്ത് ഡീസല്‍ വില ഒരു രൂപ പതിനാല് പൈസ കുറയും. വില വര്‍ധനവിലൂടെ ലഭിച്ച അധിക വരുമാനം വേണ്ടെന്നു വച്ചതിനാലാണിത്. അധിക നികുതി വേണ്ടെന്നു വെക്കുമെന്ന് മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു.
കേന്ദ്രസര്‍ക്കാര്‍ അഞ്ചു രൂപ വര്‍ധിപ്പിച്ചതോടെ സംസ്ഥാനത്ത് ഡീസല്‍വിലയില്‍ 6 രൂപ 25 പൈസ വര്‍ധിച്ചിരുന്നു.
അതേസമയം ഡീസല്‍ വില വര്‍ധനയില്‍ സംസ്ഥാനത്തെങ്ങും വ്യാപക പ്രതിഷേധമാണ് നടക്കുന്നത്. വില വര്‍ദ്ധനയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് നാളെ ഹര്‍ത്താലിന് എല്‍ഡിഎഫും ബിജെപിയും ആഹ്വാനം ചെയ്തു.
ഡീസല് വില അഞ്ചു രൂപ വര്‍ധിപ്പിച്ചതോടെ കേരളത്തിലെ ഡീസല്‍ വിലയില്‍ ആറേകാല്‍ രൂപ വര്‍ധിച്ചിരുന്നു.
സംസ്ഥാനത്തെ പുതുക്കിയ ഡീസല്‍ വില (നികുതി ഒഴിവാക്കിയ ശേഷമുള്ള വില)
തിരുവനന്തപുരം- 49 രൂപ 61 പൈസ
കൊല്ലം- 49 രൂപ 94 പൈസ
ആലപ്പുഴ- 49 രൂപ 55 പൈസ
പത്തനംതിട്ട- 49 രൂപ 79 പൈസ
കോട്ടയം- 49 രൂപ 55 പൈസ
ഇടുക്കി- 49 രൂപ 84 പൈസ
എറണാകുളം- 49 രൂപ 34 പൈസ
തൃശൂര്‍- 49 രൂപ 65 പൈസ
പാലക്കാട്- 49 രൂപ 92 പൈസ
കോഴിക്കോട്- 49 രൂപ 65 പൈസ
മലപ്പുറം- 49 രൂപ 85 പൈസ
വയനാട്- 50 രൂപ 02 പൈസ
കണ്ണൂര്‍- 49 രൂപ 54 പൈസ
കാസര്‍കോട്- 49 രൂപ 93 പൈസ
മാഹി- 48 രൂപ 28 പൈസ
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.































