യുവരാജിന്റെ പ്രകടനം അവിശ്വസനീയം: സൗരവ് ഗാംഗുലി

Published: September 14, 2012 | By:  വെബ് ഡെസ്‌ക്‌  |    comments
sourav-ganguly
Facebook Google +

കൊല്‍ക്കത്ത: അര്‍ബുദ രോഗബാധിതനായ ശേഷം തിരിച്ചു വരവില്‍ യുവരാജ് കാഴ്ച വെച്ച പ്രകടനം  അവിശ്വസനീയമെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. ന്യൂസിലന്‍ഡിനെതിരായ ട്വന്റി-20 മത്സത്തിലെ യുവരാജിന്റെ പ്രടനത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു ഗാംഗുലി.

തിരിച്ചുവരവിലെ യുവരാജിന്റെ ബാറ്റിംഗ് പ്രകടനത്തെ ചുരുങ്ങിയ വാക്കില്‍ അവിശ്വസനീയമെന്ന് പറയാം.

കുറേക്കാലം മത്സരങ്ങളില്‍ നിന്ന് വിട്ടുനിന്നാല്‍ ഉണ്ടായേക്കാവുന്ന പോരായ്മകള്‍ യുവിയുടെ ബാറ്റിംഗില്‍ പ്രതിഫലിക്കുന്നില്ല. അത്രയ്ക്കു മികച്ചതായിരുന്ന ബാറ്റിംഗ്. വരും മത്സരങ്ങളില്‍ അദ്ദേഹത്തിന്റെ പ്രകടനം ഇതിലും മെച്ചപ്പെടും. വരുന്ന ട്വന്റി-20 ലോകകപ്പില്‍ യുവരാജിന്റെ ബാറ്റിംഗ് പ്രകടനം എല്ലാവര്‍ക്കും ആസ്വദിക്കാനാകും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഗാംഗുലി കൂട്ടിച്ചേര്‍ത്തു.

ട്വന്റി-20യില്‍ 3, 4 മണിക്കൂറുകള്‍ മാത്രമേ ഫീല്‍ഡില്‍ നില്‍ക്കേണ്ടതുള്ളൂ.

ഏകദിന മത്സരങ്ങളെ അപേക്ഷിച്ച് മാനസികവും ശാരീരിക അധ്വാനവും കുട്ടി ക്രിക്കറ്റില്‍ കുറവാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ യുവരാജിന് ഇത് ഗുണകരമാകും. തന്റെ പ്രതിഭ എല്ലാ കാലത്തും തെളിയിച്ചിട്ടുള്ള താരമാണ് യുവരാജ്. അതുകൊണ്ട് അദ്ദേഹത്തില്‍ നിന്നും മികച്ച പ്രതികരണം പ്രതീക്ഷിക്കുന്നതില്‍ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.

ന്യൂസിലന്‍ഡിനെതിരായ രണ്ടാം ട്വന്റി-20 മത്സരത്തില്‍ 26 പന്തില്‍ രണ്ട് റണ്‍സടക്കം 34 റണ്‍സായിരുന്നു യുവരാജിന്റെ സമ്പാദ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്‌ളീല പദപ്രയോഗങ്ങള്‍ക്കോ ഇന്ത്യാവിഷന്‍ ഉത്തരവാദിയായിരിക്കില്ല.
  • മലയാളത്തില്‍ ടൈപ്പ് ചെയ്യാം. ഇവിടെ ക്ലിക്ക് ചെയ്യക.
Back to Top