ട്വന്റി-20 റാങ്കിംഗ്: റെയ്‌ന മൂന്നാമത്; യുവരാജ് ആദ്യ ഇരുപതില്‍

Published: September 14, 2012 | By:  വെബ് ഡെസ്‌ക്‌  |    comments
raina-yuvara
Facebook Google +

ദുബൈ: ഐസിസി പുറത്തിറക്കിയ പുതിയ ട്വന്റി-20 ബാറ്റിംഗ് റാങ്കിംഗ് പട്ടികയിലെ ആദ്യപത്തില്‍ ഇന്ത്യന്‍ ടീമില്‍ നിന്ന് ഇടപിടിച്ചത് സുരേഷ് റെയ്‌ന മാത്രം. റാങ്കിംഗില്‍ മൂന്നാമതാണ് റെയ്‌ന. അര്‍ബുദ രോഗത്തില്‍ നിന്ന് മുക്തി നേടി തിരിച്ചുവരവില്‍ ന്യൂസിലന്‍ഡിനെതിരെ മികച്ച പ്രകടനം കാഴ്ച്ചവെച്ച യുവരാജ് സിംഗ് ആദ്യ ഇരുപതില്‍ സ്ഥാനം പിടിച്ചു. പതിനഞ്ചാം റാങ്കാണ് യുവരാജിന്. ന്യൂസിലന്‍ഡിന്റെ ബ്രണ്ടന്‍ മക്കല്ലം, വെസ്റ്റ് ഇന്‍ഡീസിന്റെ ക്രിസ് ഗെയ്ല്‍ എന്നിവരാണ് യഥാക്രമം ആദ്യ രണ്ട് സ്ഥാനങ്ങളില്‍.

എന്നാല്‍ ബോളിംഗ് റാങ്കിംഗിലെ ആദ്യ ഇരുപതില്‍ ഇടം പിടിക്കാന്‍ ഇന്ത്യന്‍ ബോളര്‍മാര്‍ക്ക് കഴിഞ്ഞില്ല. പാകിസ്ഥാന്റെ സ്പിന്നര്‍ സയീദ് അജ്മല്‍ ഒന്നാംസ്ഥാനത്തും ഇഗ്ലണ്ടിന്റെ ഗ്രയാമി സ്വാന്‍ രണ്ടാമതും ദക്ഷിണാഫ്രിക്കയുടെ ജോണ്‍ ബോത മൂന്നാമതുമാണ്.

ട്വന്റി-20 ടീം റാങ്കിംഗില്‍ ഇംഗ്ലണ്ടാണ് തലപത്ത്. ദക്ഷിണാഫ്രിക്കയാണ് രണ്ടാം സ്ഥാനത്ത്. അതേസമയം ടീം റാങ്കിംഗില്‍ ഇന്ത്യ പിന്നോട്ട് പോയി. നാലാം സ്ഥാനത്ത് ഉണ്ടായിരുന്ന ഇന്ത്യ ഇപ്പോള്‍ ഏഴാ സ്ഥാനത്താണ്. ന്യൂസിലന്‍ഡിനെതിരായ ട്വന്റി-20 മത്സരത്തില്‍ പരാജയപ്പെട്ടതാണ് ഇന്ത്യക്ക് വിനയായത്.

ഓള്‍ റൗണ്ടര്‍മാരുടെ റാങ്കിംഗ് പട്ടികയില്‍ ഓസ്‌ട്രേലിയയുടെ ഷെയിന്‍ വാട്‌സണാണ് ഒന്നാം സ്ഥാനത്ത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്‌ളീല പദപ്രയോഗങ്ങള്‍ക്കോ ഇന്ത്യാവിഷന്‍ ഉത്തരവാദിയായിരിക്കില്ല.
  • മലയാളത്തില്‍ ടൈപ്പ് ചെയ്യാം. ഇവിടെ ക്ലിക്ക് ചെയ്യക.
Back to Top