മസ്തിഷ്‌കജ്വരം: ഉത്തര്‍പ്രദേശില്‍ മൂന്ന് ദിവസത്തിനിടെ 20 പേര്‍ മരിച്ചു

Published: September 14, 2012 | By:  വെബ് ഡെസ്‌ക്‌  |    comments
utherpradesh
Facebook Google +

ഗോരഖ്പൂര്‍: ഉത്തര്‍പ്രദേശിലെ ഗോരാഖ്പൂര്‍ ജില്ലയില്‍ മസ്തിഷ്‌കജ്വരം ബാധിച്ച് കഴിഞ്ഞ 3 ദിവസത്തിനിടെ 20 പേര്‍ മരിച്ചു. സംസ്ഥാനത്ത് ഈ വര്‍ഷം മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചവരുടെ എണ്ണം ഇതോടെ 297 ആയി. കഴിഞ്ഞ ദിവസം ഗോരാഖ്പൂരിലെ ബിആര്‍ഡി ആശുപത്രിയില്‍ 23 രോഗബാധിതരെ പ്രവേശിപ്പിച്ചു. ഏകദേശം 1800ഓളം മസ്തിഷ്‌കകജ്വര ബാധിതര്‍  ആശുപത്രിയില്‍ നിലവില്‍ ചികിത്സയിലുണ്ട്.

കുട്ടികള്‍ക്കാണ് രോഗം വളരെയധികം പ്രശ്‌നം സൃഷ്ടിച്ചിരിക്കുന്നതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ആശുപത്രിയില്‍ രോഗികള്‍ ചികിത്സിക്കാന്‍ പര്യാപ്തമായ സംവിധാനങ്ങള്‍ ഇല്ലാത്തത് രോഗികളെ ബുദ്ധിമുട്ടിക്കുന്നുണ്ട്. കോണ്‍ഗ്രസ് നേതാവ് ജഗദാംബിക പാല്‍ ആശുപത്രി സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ആശുപത്രിക്കായി പ്രത്യേക ഫണ്ട് അനുവദിക്കുമെന്നും അവര്‍ അറിയിച്ചു.

ദേശീയ ശിശുക്ഷേമ കമ്മീഷന്‍ വിഷയത്തില്‍ സംസ്ഥാന പ്രിന്‍സിപ്പല്‍ സെക്രട്ടറിയോടും ആരോഗ്യ അധികൃതരോടും വിശദീകരണം തേടിയിട്ടുണ്ട്.

ഈ വര്‍ഷം സംസ്ഥാനത്തെ വിവിധ ആശുപത്രികളിലായി 1657 മസ്തിഷ്‌കജ്വര ബാധിതര്‍ ചികിത്സതേടിയെത്തിയിട്ടുണ്ടെന്ന് ഗോരാഖ്പൂരിലെ ആരോഗ്യ അധികൃതര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്‌ളീല പദപ്രയോഗങ്ങള്‍ക്കോ ഇന്ത്യാവിഷന്‍ ഉത്തരവാദിയായിരിക്കില്ല.
  • മലയാളത്തില്‍ ടൈപ്പ് ചെയ്യാം. ഇവിടെ ക്ലിക്ക് ചെയ്യക.
Back to Top