കേരളത്തില്‍ നിന്നുള്ള ആറു ഗള്‍ഫ് വിമാനങ്ങള്‍ റദ്ദാക്കി

Published: September 14, 2012 | By:  വെബ് ഡെസ്‌ക്‌  |    comments
Air-india
Facebook Google +

തിരുവനന്തപുരം: തിരുവനന്തപുരത്തുനിന്ന് ദുബൈയിലേക്കുള്ള 6 വിമാനങ്ങള്‍ റദ്ദാക്കി. യുപിയില്‍ ഹജ്ജ് സര്‍വ്വീസിന് ഉപയോഗിക്കാനാണ് വിമാനങ്ങള്‍ റദ്ദാക്കിയത്. സെപ്തംബര്‍ 17 മുതല്‍ ഒക്ടോബര്‍ 12 വരെയുള്ള എയര്‍ ഇന്ത്യ വിമാനങ്ങളാണ് റദ്ദാക്കിയത്.

കേന്ദ്ര വ്യോമയാന മന്ത്രി അജിത് സിംഗ് ഇടപെട്ടാണ് വിമാനങ്ങള്‍ റദ്ദാക്കിയത്.

വിമാനങ്ങള്‍ റദ്ദാക്കിയത് പ്രതികൂലമായി ബാധിക്കുക ദുബൈയില്‍ നിന്നും തിരുവനന്തപുരത്തേക്ക് വരുന്ന യാത്രക്കാരെയായിരിക്കും. റദ്ദാക്കിയ വിമാനങ്ങള്‍ക്ക് ബദല്‍സംവിധാനം ഉണ്ടാക്കിയിട്ടുണ്ടോ എന്ന കാര്യം ഇതുവരെ അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല

Read more on: 
 comments
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്‌ളീല പദപ്രയോഗങ്ങള്‍ക്കോ ഇന്ത്യാവിഷന്‍ ഉത്തരവാദിയായിരിക്കില്ല.
  • മലയാളത്തില്‍ ടൈപ്പ് ചെയ്യാം. ഇവിടെ ക്ലിക്ക് ചെയ്യക.
Back to Top