ഡീസല്‍വില: സര്‍ക്കാര്‍ നിലപാട് സ്വാഗതാര്‍ഹമെന്ന് അലുവാലിയ
കൊച്ചി: ഡീസല്‍വില വര്‍ധിപ്പിച്ച സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമെന്ന് ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക് സിങ് അലുവാലിയ. ഡീസലിന്റെ വില നിയന്ത്രണം എടുത്തു കളയണം. രാജ്യത്തിന് എട്ട് ശതമാനം വളര്‍ച്ചാ നിരക്ക് കൈവരിക്കാന്‍ ഡീസല്‍വില വര്‍ദ്ധന അനിവാര്യമായിരുന്നു.
കൂടുതല്‍ കര്‍ശന നടപടികള്‍ ഉണ്ടാകുമെന്നും അലുവാലിയ പറഞ്ഞു.
കേരളം കൂടുതല്‍ വില കിട്ടുന്ന വിളകളിലേക്ക് തിരിയണമെന്ന പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുന്നു. നെല്‍കൃഷിയുടെ പേരില്‍ യുവാക്കള്‍ക്ക് മറ്റ് തൊഴിലുകള്‍ നിഷേധിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന് ഭക്ഷ്യസുരക്ഷിതത്വം ആവശ്യമില്ലെന്ന അലുവാലിയയുടെ പ്രസ്താവനക്കെതിരെ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവ് വിഎം സുധീരനും പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും അടക്കമുള്ള നിരവധി പ്രമുഖര്‍ രംഗത്തെത്തിയിരുന്നു.
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.































