Stay Connected:

Indiavision Live | Malayalam News Channel

കല്‍ക്കരിപ്പാടം: കേന്ദ്രസര്‍ക്കാര്‍ വിശദീകരണം നല്‍കണം

വെബ് ഡെസ്‌ക്‌ | Published: September 14, 2012

ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം വിതരണം ചെയ്തതുമായി ബന്ധപ്പെട്ട അഴിമതിയില്‍ കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി വിശദീകരണം ആവശ്യപ്പെട്ടു. മാര്‍ഗ്ഗരേഖ  ലംഘിച്ചാണോ കല്‍ക്കരിപ്പാടം വിതരണമെന്ന് എട്ട് ആഴ്ചയ്ക്കകം സര്‍ക്കാര്‍ മറുപടി നല്‍കണം. അഴിമതിയില്‍ രാഷ്ട്രീയക്കാരുടേയും ബന്ധുക്കളുടേയും പേരുകള്‍ ഉയര്‍ന്ന് കേള്‍ക്കുന്നത് യാദൃശ്ചികമാണോയെന്നും കോടതി ചോദിച്ചു.

ലേലമില്ലാതെ പാടങ്ങള്‍ വിതരണം ചെയ്തത് എന്തു കൊണ്ടാണെന്നും കോടതി ആരാഞ്ഞു.

ജസ്റ്റിസ് ആര്‍എം ലോധ, എആര്‍ ദാവെ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് സര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടത്. അഭിഭാഷകനായ എംഎല്‍ ശര്‍മ്മ നല്‍കിയ പൊതു താല്‍പര്യ ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ നടപടി. സ്വകാര്യ കമ്പനികള്‍ക്കായി മാര്‍ഗ്ഗരേഖ അട്ടിമറിച്ചുണ്ടോയെന്നും നിലവിലെ ഇടപാടിലൂടെ സര്‍ക്കാര്‍ ലക്ഷ്യം കൈവരിച്ചോയെന്നും കോടതി ചോദിച്ചു.

  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

ottukali

Recent Videos

Recent Photos

show bar