Stay Connected:

Indiavision Live | Malayalam News Channel

സ്വാശ്രയ നയം മാറ്റാന്‍ എമേര്‍ജിംഗ് കേരളയില്‍ ആലോചന

വെബ് ഡെസ്‌ക്‌ | Published: September 14, 2012

കൊച്ചി: സ്വാശ്രയ വിദ്യാഭ്യാസ നയം മാറ്റാന്‍ എമേര്‍ജിംഗ് കേരളയില്‍ ആലോചന.  മുഴുവന്‍ സീറ്റും മാനേജ്‌മെന്റ് ക്വാട്ടയില്‍ ആക്കണമെന്നാണ് മാനേജുമെന്റുകള്‍ ആവശ്യപ്പെട്ടത്. എമേര്‍ജിംഗ് കേരളയിലെ വിദ്യാഭ്യാസ പദ്ധതിയിലാണ് മാനേജുമെന്റുകള്‍ ഈ ആവശ്യം മുന്നോട്ട് വച്ചത്.

മലപ്പുറത്ത് എഡ്യുസിറ്റി ആരംഭിക്കാന്‍ പദ്ധതി സമര്‍പ്പിച്ച അല്‍ അബീര്‍ ഗ്രൂപ്പാണ് 100 ശതമാനം സീറ്റ് മാനേജ്‌മെന്റിന് വേണമെന്ന ആവശ്യം ഉന്നയിച്ചത്.

ഇക്കാര്യം സര്‍ക്കാര്‍ പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്ന അല്‍ അബീര്‍ ചെയര്‍മാന്‍ ആലുങ്കല്‍ മുഹമ്മദ് പറഞ്ഞു. സംസ്ഥാന സാഹചര്യം കണക്കിലെടുത്ത് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പികെ അബ്ദുറബ് പറഞ്ഞു.

100 ശതമാനം സീറ്റുകള്‍ മാനേജ്‌മെന്റിന് നല്‍കേണ്ടി വരുമെന്നും നിലവിലെ സ്വാശ്രയനയം മാറ്റണമെന്നും സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജ് അസോസിയേഷന്‍ നേതാവ് ജിപിസി നായര്‍ പറഞ്ഞു.

എ കെ ആന്റണി മുഖ്യമന്ത്രി ആയിരുന്നപ്പോഴാണ് 50 സീറ്റ് മാനേജ്‌മെന്റിനും 50 സീറ്റ് സര്‍ക്കാരിനും എന്ന നിര്‍ദേശം അംഗീകരിച്ചത്. ആദ്യം ഇടതുപക്ഷം ഈ സ്വശ്രയനയത്തെ പിന്തുണച്ചില്ലെങ്കിലും പിന്നീട് അംഗീകരിച്ചു.

  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

ottukali

Recent Videos

Recent Photos

show bar