Stay Connected:

Indiavision Live | Malayalam News Channel

അനൂപ് മേനോന്‍-ജയസൂര്യ സൗഹൃദം വീണ്ടും സ്‌ക്രീനില്‍

വെബ് ഡെസ്‌ക്‌ | Published: September 14, 2012 Change Font size: (+) | (-)

നൂപ് മേനോന്‍-ജയസൂര്യ സൗഹൃദം വീണ്ടും സ്‌ക്രീനില്‍. ‘ഡേവിഡ് ആന്റ് ഗോലിയാത്ത്’ ആണ് ‘ട്രിവാന്‍ഡ്രം ലോഡ്ജി’ന് ശേഷം ഇവര്‍ ഒരുമിച്ചെത്തുന്ന ചിത്രം. രാജീവ് നാഥ് സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥ അനൂപ് മേനോന്റേതാണ്. ചലച്ചിത്രമേഖലയിലെ പ്രമുഖരുടെ സാന്നിധ്യത്തില്‍ ഡേവിഡ് ആന്റ് ഗോലിയാത്തിന്റെ പൂജ കൊച്ചിയില്‍ നടന്നു.

അഹം,പകല്‍നക്ഷത്രങ്ങള്‍ എന്നീ സിനിമകള്‍ക്ക് ശേഷം രാജീവ് നാഥ് സംവിധായകനായെത്തുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഛായാ ഫിലിംസ് ആണ്.

വാഗമണ്ണിലും എറണാകുളത്തുമായാണ് ഡേവിഡ് ആന്റ് ഗോലിയാത്ത് ചിത്രീകരിക്കുന്നത്. താരങ്ങള്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കും പുറമേ ബി ഉണ്ണിക്കൃഷ്ണന്‍,സാബുചെറിയാന്‍,ആന്റണി പെരുമ്പാവൂര്‍ തുടങ്ങിവരും പൂജാചടങ്ങിനെത്തി. റണ്‍ ബേബീ റണ്ണിലെ ഗാനങ്ങള്‍ ഒരുക്കിയ രതീഷ് വേഗയാണ് ഡേവിഡ് ആന്റ് ഗോലിയാത്തിന് വേണ്ടി സംഗീതസംവിധാനം നിര്‍വ്വഹിക്കുന്നത്.

You might also like
  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

cinema300x50

Recent Videos

Recent Photos

ajax- load
show bar