ഗണേഷിനെതിരെ ബാലകൃഷ്ണപ്പിള്ളയുടെ നേതൃത്വത്തില്‍ പ്രകടനം
കൊല്ലം: മന്ത്രി കെ ബി ഗണേഷ് കുമാറിന് സ്വീകരണം നല്‍കുന്ന സ്ഥലത്തേയ്ക്ക് പിള്ള അനുകൂലികളുടെ പ്രകടനം നടന്നത് കൊട്ടാരക്കരയില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ആര്‍ ബാലകൃഷ്ണപിള്ളയുടെ നേതൃത്വത്തിലാണ് പ്രകടന നടന്നത്. പ്രകടനക്കാര്‍ പോലീസ് വലയം ഭേദിച്ച് യോഗസ്ഥലത്തെത്തി. പിന്നീട് പോലീസിന്റെ അഭ്യര്‍ത്ഥന പ്രകാരം ബാലകൃഷ്ണപ്പിള്ള സ്ഥലത്ത് നിന്നും തിരിച്ചുപോയി.
ഗണേഷ്‌കുമാറിന് അനുഭാവമുള്ള ജനകീയ വേദിയാണ് സ്വീകരണ ചടങ്ങ് സംഘടിപ്പിച്ചത്. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് ഗണേഷ്‌കുമാര്‍ സ്വീകരണ ചടങ്ങില്‍ പങ്കെടുത്തില്ല. യുഡിഎഫിന്റേയും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടേയും നിര്‍ദ്ദേശം പരിഗണിച്ചാണ് ഗണേഷ് ചടങ്ങില്‍ പങ്കെടുക്കേണ്ടെന്ന് തീരുമാനിച്ചത്.
പിള്ള അനുകൂലികള്‍ പ്രതിഷേധവുമായി എത്തിയപ്പോള്‍ സ്വീകരണ ചടങ്ങിന് 150 മീറ്ററിന് അകലെവെച്ച് പോലീസ് തടഞ്ഞു. പിന്നീട് ആര്‍ ബാലകൃഷ്ണപിള്ള സ്ഥലത്തെത്തി വീണ്ടും പ്രതിഷേധ പ്രകടനം ആരംഭിക്കുകയായിരുന്നു. തുടര്‍ന്ന് ഗണേഷ്‌കുമാര്‍ പിള്ള അനുകൂലികള്‍ പരസ്പരം ഏറ്റുമുട്ടുന്ന സ്ഥിതി വരെ ഉണ്ടായി. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് കനത്ത പോലീസ് സന്നാഹം ക്യാമ്പ് ചെയ്തിട്ടുണ്ട്്.
കഴിഞ്ഞ ദിവസം ബാലകൃഷ്ണപിള്ള അനുകൂലികള്‍ ഗണേഷ്‌കുമാറിന്റെ പോസ്റ്ററുകള്‍ നശിപ്പിച്ചിരുന്നു.
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.
































