കൂടംകുളത്തിനായി സിപിഐ(എം); ആപത്കരമെന്ന് വി എസ്സ്

Published: September 14, 2012 | By:  വെബ് ഡെസ്‌ക്‌  |    comments
Koodamkulam
Facebook Google +

ചെന്നൈ: കൂടംകുളം ആണവനിലയ പദ്ധതി ഒഴിവാക്കാനാകില്ലെന്ന് സിപിഐ(എം) തമിഴ്‌നാട് സംസ്ഥാന ഘടകം. കൂടംകുളം ആണവനിലയം അടച്ചിടുന്നത് അപ്രായോഗികമാണെന്ന സിപിഐ(എം) കേന്ദ്ര നേതൃത്വത്തിന്റെ നിലപാടിനൊപ്പമാണ് തങ്ങളെന്നും, വി എസ് അച്യുതാനന്ദന്റെ കൂടംകുളം സന്ദര്‍ശനത്തെക്കുറിച്ച് അറിയില്ലെന്നും സിപിഐ(എം) തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി ജി രാമചന്ദ്രന്‍ വ്യക്തമാക്കി.

കൂടംകുളം ആണവനിലയം അടച്ചിടുന്നത് അപ്രായോഗികമാണെന്ന് കാരാട്ട് ദേശാഭിമാനിയില്‍ എഴുതിയിരുന്നു. കൂടംകുളം ആണവനിലയത്തെ അനുകൂലിച്ച് ദേശാഭിമാനിയില്‍ വന്ന കാരാട്ടിന്റെ ലേഖനം വായിച്ചില്ലെന്നും ആണവവിരുദ്ധ സമരം നടക്കുന്ന കൂടംകുളത്തേക്ക് പോകുമെന്നും പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ വ്യക്തമാക്കിയിരുന്നു.

കൂടംകുളം സന്ദര്‍ശിക്കാന്‍ വിഎസ് നേരത്തെ തീരുമാനിച്ചിരിന്നെങ്കിലും കേന്ദ്രകമ്മിറ്റി ഇടപ്പെട്ട് വിലക്കുകയായിരുന്നു. കൂടംകുളം വിഷയത്തില്‍ പാര്‍ട്ടി നിലപാട് തള്ളി വിഎസ് നേരത്തെ മാതൃഭൂമി ദിനപത്രത്തില്‍ ലേഖനമെഴുതിയിരുന്നു. പാര്‍ട്ടി കോണ്‍ഗ്രസില്‍ അടക്കം സിപിഐ(എം) വിശദീകരിച്ച നിലപാടിന് എതിരായിരുന്നു വിഎസ്സിന്റെ ലേഖനം.

നേരത്തെ കൂടംകുളം സന്ദര്‍ശിക്കാന്‍ വിഎസ് തയ്യാറായിരുന്നുവെങ്കിലും   തമിഴ്‌നാട് ഘടകത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് കേന്ദ്ര നേതൃത്വം തടയുകയായിരുന്നു.

കടപ്പാട്: ദേശാഭിമാനി- ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച കാരാട്ടിന്റെ ലേഖനം

Read more on:  |
 comments
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്‌ളീല പദപ്രയോഗങ്ങള്‍ക്കോ ഇന്ത്യാവിഷന്‍ ഉത്തരവാദിയായിരിക്കില്ല.
  • മലയാളത്തില്‍ ടൈപ്പ് ചെയ്യാം. ഇവിടെ ക്ലിക്ക് ചെയ്യക.
Back to Top