ഡീസല്‍വില വര്‍ധന: രാജ്യമെങ്ങും വന്‍ പ്രതിഷേധം

Published: September 14, 2012 | By:  വെബ് ഡെസ്‌ക്‌  |    comments
Diesel
Facebook Google +

ന്യൂഡല്‍ഹി:  ഡീസല്‍ വില വര്‍ദ്ധിച്ച സാഹചര്യത്തില്‍ റെയില്‍വേ കടത്തുകൂലി കൂട്ടാനൊരുങ്ങുന്നു. 10 മുതല്‍ 15 ശതമാനം വരെ നിരക്ക് കൂട്ടാനാണ് സാധ്യത. ഡീസല്‍ വിലവര്‍ധനയെത്തുടര്‍ന്ന് രാജ്യത്തെ ട്രക്ക് ഉടമകള്‍ കടത്തുകൂലി 15 ശതമാനം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു. ഓള്‍ ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ഗ്രസ്സാണ് തീരുമാനമെടുത്തത്.

പുതിയ നിരക്കുകള്‍ ഉടന്‍ നിലവില്‍ വരും

അതേസമയം ഡീസല്‍ വില വര്‍ധനക്കതെിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുകയാണ്. മുംബൈ, കാണ്‍പൂര്‍, അമൃത്‌സര്‍, കര്‍ണാല്‍ എന്നിവിടങ്ങളിലാണ് പ്രതിഷേധം ഏറ്റവും ശക്തം. ഡീസല്‍ വില വര്‍ധിപ്പിച്ച സാഹചര്യത്തില്‍ മുംബൈയില്‍ സ്വകാര്യ ബസ്സുകള്‍ നിരക്കു വര്‍ധിപ്പിച്ചു. വില വര്‍ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് യുപിഎ ഘടകകക്ഷികളും രംഗത്തെത്തി. മമതാ ബാനര്‍ജി നേതൃത്വം നല്‍കുന്ന പ്രതിഷേധ റാലി നാളെ ബംഗാളില്‍ നടക്കും.

മഹാരാഷ്ട്രയില്‍ ചരക്കു ലോറികളും നിരക്ക് വര്‍ധിപ്പിച്ചു.  10 ശതമാനമാണ് നിരക്ക് വര്‍ധിപ്പിച്ചത്.

ഇന്നലെയാണ് കേന്ദ്രസര്‍ക്കാര്‍ ഡീസലിന് അഞ്ച് രൂപ  വില വര്‍ധിപ്പിച്ചത്. വിലവര്‍ധന ഇന്നലെ അര്‍ദ്ധരാത്രിമുതല്‍ നിലവില്‍ വന്നു. പാചകവാതക സിലിണ്ടറുകളുടെ എണ്ണവും പരിമിതപ്പെടുത്തി. ഒരു വര്‍ഷത്തില്‍ സബ്‌സിഡിയോടെ ആറു സിലിണ്ടറുകള്‍ മാത്രമെ ഒരു കുടുംബത്തിന് ലഭിക്കുകയുള്ളു. ആറെണ്ണത്തില്‍ കൂടുതല്‍ ഉപയോഗിക്കുന്നവര്‍ക്ക് സിലിണ്ടറൊന്നിന് 700 രൂപയോളം അധികം നല്‍കേണ്ടിവരും.

വിലവര്‍ധന ചര്‍ച്ച ചെയ്യുന്നതിനായി പ്രധാനമന്ത്രിയുടെ വസതിയില്‍ കേന്ദ്രമന്ത്രിസഭയുടെ രാഷ്ട്രീയകാര്യ സമിതിയോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് തീരുമാനം എടുത്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്‌ളീല പദപ്രയോഗങ്ങള്‍ക്കോ ഇന്ത്യാവിഷന്‍ ഉത്തരവാദിയായിരിക്കില്ല.
  • മലയാളത്തില്‍ ടൈപ്പ് ചെയ്യാം. ഇവിടെ ക്ലിക്ക് ചെയ്യക.
Back to Top