‘എമേര്‍ജിംഗ്’ സംഗമം സമാപിച്ചു, 40000 കോടിയുടെ പദ്ധതികളില്‍ ധാരണ

Published: September 14, 2012 | By:  വെബ് ഡെസ്‌ക്‌  |    comments
Emerging-Kerala
Facebook Google +

കൊച്ചി: മൂന്ന് ദിവസമായി കൊച്ചിയില്‍ നടന്ന എമേര്‍ജിംഗ് കേരള നിക്ഷേപക സംഗമം സമാപിച്ചു. 40000 കോടി രൂപയുടെ പദ്ധതികളില്‍ ധാരണയായതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ജലനഗരം പദ്ധതിക്ക് 3000 കോടിരൂപക്കും പെട്രോകെമിക്കല്‍ പദ്ധതിക്ക് ഇരുപതിനായിരം കോടി രൂപക്കും ധാരണയായി. അടുത്ത എമേര്‍ജിംഗ് കേരള 2014 സെപ്തംബറില്‍ നടക്കും.

എമേര്‍ജിംഗ് കേരളയില്‍ രണ്ടര ലക്ഷം കോടി രൂപയുടെ പദ്ധതി നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കപ്പെട്ടതായി ധനമന്ത്രി കെ എം  മാണി വ്യക്തമാക്കി. അതിവേഗ റെയില്‍ ഇടനാഴിക്ക് ജപ്പാന്‍ കമ്പനി താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

എമര്‍ജിംഗ് കേരളയില്‍ നിര്‍ദ്ദേശിക്കപ്പെട്ട പദ്ധതികളില്‍ 3 മാസത്തിനകം അന്തിമതീരുമാനം എടുക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. വ്യവസായ വകുപ്പിനായിരിക്കും ഇതിനുള്ള ചുമതല. സര്‍ക്കാര്‍ ഭൂമി വ്യവസായ ആവശ്യങ്ങള്‍ക്കായി വാങ്ങി ഉപയോഗശൂന്യമാക്കി ഇട്ടിരിക്കുന്നവരില്‍ നിന്ന് സ്ഥലം തിരിച്ചുപിടിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

Read more on: 
 comments
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്‌ളീല പദപ്രയോഗങ്ങള്‍ക്കോ ഇന്ത്യാവിഷന്‍ ഉത്തരവാദിയായിരിക്കില്ല.
  • മലയാളത്തില്‍ ടൈപ്പ് ചെയ്യാം. ഇവിടെ ക്ലിക്ക് ചെയ്യക.
Back to Top