സല്‍മാന്‍ ഖാന്‍ ഫെയ്‌സ്ബുക്കില്‍ അരങ്ങേറ്റം കുറിച്ചു

Published: September 14, 2012 | By:  വെബ് ഡെസ്‌ക്‌  |    comments
Salman-khan
Facebook Google +

ബി ടൗണിന്റെ സ്വന്തം സല്ലു ഫേസ്ബുക്കില്‍ അക്കൗണ്ട് തുറന്നു. സല്‍മാന്‍ ഖാന്റെ ചിത്രങ്ങള്‍ക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന സ്വീകാര്യത പോലെ ഉടന്‍ വന്നു ലൈക്കുകളുടെ പെരുമഴ. ഫെയ്‌സ് ബുക്ക് കൂട്ടായ്മയില്‍ അണിചേര്‍ന്ന് ഒരു ദിവസം പിന്നിടുമ്പോഴേക്കും സല്ലുവിന്റെ ഫേസ്ബുക്ക് പേജിന് ലഭിച്ചത് 2.6 മില്ല്യണ്‍ ലൈക്കുകള്‍.

സല്‍മാന്‍ ഖാന്റെ  പേരിലുള്ള വ്യാജ അക്കൗണ്ടുകള്‍ വഴി തെറ്റിക്കുന്നുവെന്ന ആരാധകരുടെ നിരന്തര പരാതിയെ തുടര്‍ന്നാണ് താന്‍ ഫെയ്‌സ്ബുക്കില്‍ അക്കൗണ്ട് തുറന്നതെന്ന് സല്‍മാന്‍ ഖാന്‍ തന്റേ ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ വ്യക്തമാക്കുന്നു. എല്ലാവര്‍ക്കും തന്റെ ഒഫീഷ്യല്‍ പേജിലെ അംഗമാകാമെന്നും വ്യാജ അക്കൗണ്ടുകള്‍ ഉപേക്ഷിക്കണമെന്നും സല്‍മാന്‍ ഖാന്‍ പറയുന്നു.

കഴിഞ്ഞ ദിവസം മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഫെയ്‌സ്ബുക്കില്‍ ഒഫീഷ്യല്‍ പേജ് ആരംഭിച്ചിരുന്നു. നേരത്തെ അമിതാഭ് ബച്ചനും ഫേസ്ബുക്കില്‍ അക്കൗണ്ട് തുറന്നിരുന്നു.

സല്‍മാന്‍ ഖാന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജ് കാണാം

സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജ് കാണാം

അമിതാബ് ബച്ചന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജ് കാണാം

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്‌ളീല പദപ്രയോഗങ്ങള്‍ക്കോ ഇന്ത്യാവിഷന്‍ ഉത്തരവാദിയായിരിക്കില്ല.
  • മലയാളത്തില്‍ ടൈപ്പ് ചെയ്യാം. ഇവിടെ ക്ലിക്ക് ചെയ്യക.
Back to Top