ബുദ്ധിമതിയായത് മലയാളിയായതിനാല്‍: പ്രിയങ്ക ചോപ്ര
മലയാളിയായതു കൊണ്ടാണ് താന്‍ ബുദ്ധിമതിയായതെന്ന് പ്രമുഖ ബോളിവുഡ് നടി പ്രിയങ്കാ ചോപ്ര. പ്രിയങ്കയുടെ ഏതെങ്കിലും സിനിമയിലെ ഡയലോഗാണിത് എന്ന് വിചാരിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. തന്റെ മലയാളി ബന്ധത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലാണ് പ്രിയങ്കാ ചോപ്ര നടത്തിയിരിക്കുന്നത്. പ്രമുഖ ഇംഗ്ലീഷ് പത്രത്തോടാണ് തന്റെ മലയാളി ബന്ധത്തെ കുറിച്ച് പ്രിയങ്ക പറഞ്ഞത്.
തന്റെ മുത്തശ്ശി ‘കോട്ടയം’ കാരിയാണെന്നും അങ്ങനെയൊരു മലയാളി ബന്ധമുള്ളതു കൊണ്ടാണ് താന്‍ ബുദ്ധിമതിയായതെന്നുമായാരുന്നു പ്രിയങ്കയുടെ പരാമര്‍ശം.
‘ദ ഹീറോ: ലവ് സ്‌റ്റോറി ഓഫ് സ്‌പൈ’ എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറിയ പ്രിയങ്കയുടെ പുതിയ ചിത്രം അനുരാഗ് ബസു സംവിധാനം ചെയ്യുന്ന ‘ബര്‍ഫി’യാണ്. ചിത്രത്തില്‍ ഓട്ടിസം ബാധിച്ച ഊമയായിട്ടാണ് പ്രിയങ്ക പ്രത്യക്ഷപ്പെടുന്നത്. രണ്‍ബീര്‍ കപൂറാണ് ചിത്രത്തിലെ നായകന്‍. ഏറെ വെല്ലുവിളി നേരിടുന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ പ്രിയങ്ക അവതരിപ്പിച്ചിരിക്കുന്നത്.
ചിത്രം തിയറ്ററുകളില്‍ എത്തിയിട്ട് ഒരു ദിവസം പിന്നിടുമ്പോള്‍ ചിത്രത്തിന് ബോക്‌സ് ഓഫീസില്‍ വന്‍ വരവേല്‍പ്പാണ് ലഭിച്ചിരിക്കുന്നത്. ചിത്രത്തില്‍ തെന്നിന്ത്യന്‍ താരം ഇല്ല്യാനയും ശ്രദ്ധേയ വേഷത്തിലുണ്ട്.
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.































