പിന്നോട്ടില്ലെന്ന് കോണ്‍ഗ്രസ്; യുപിഎയ്ക്ക് മമതയുടെ അന്ത്യശാസനം
ന്യൂഡല്‍ഹി: ഇന്ധനവിലവര്‍ധന, വിദേശനിക്ഷേപ തീരുമാനമങ്ങള്‍ എന്നിവ ഉടന്‍ പിന്‍വലിക്കണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് കേന്ദ്രസര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി. 72 മണിക്കൂറിനകം തീരുമാനങ്ങള്‍ പിന്‍വലിക്കണമെന്ന് തൃണമൂല്‍ നേതാവ് മമതാ ബാനര്‍ജി ആവശ്യപ്പെട്ടു.
ചൊവ്വാഴ്ച യോഗം ചേര്‍ന്ന് ഭാവിപരിപാടികള്‍ക്ക് രൂപം നല്‍കും.
അതേസമയം തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. വിദേശ നിക്ഷേപം ആരെയും അടിച്ചേല്‍പ്പിക്കില്ലെന്നും താല്‍പ്പര്യമുള്ള സംസ്ഥാനങ്ങള്‍ മാത്രം നടപ്പിലാക്കിയാല്‍ മതിയെന്നും കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി ആനന്ദ് ശര്‍മ വ്യക്തമാക്കി. സ്‌ഫോടനാത്മക സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്ക് സമയമായതായി മന്ത്രിസഭാ യോഗത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങ് അറിയിച്ചു.
തോല്‍ക്കുന്നെങ്കില്‍ പൊരുതിയാകണമെന്നും മന്‍മോഹന്‍ സിങ്ങ് സാമ്പത്തിക കാര്യസമിതി യോഗത്തെ അറിയിച്ചു.
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.































