Stay Connected:

Indiavision Live | Malayalam News Channel

പുതിയ വിസയില്‍ സൗദിയിലെത്തുന്നവര്‍ക്ക് വിരലടയാളം നാട്ടിലെടുക്കാം

വെബ് ഡെസ്‌ക്‌ | Published: September 15, 2012 Change Font size: (+) | (-)

കുവൈത്ത്‌: സൗദി അറേബ്യയിലേക്കു പുതിയ വിസയില്‍ എത്തുന്നവര്‍ക്ക് ഇനി മുതല്‍ അതതു രാജ്യത്തെ സൗദി കോണ്‍സുലേറ്റില്‍ത്തന്നെ വിരലടയാളം എടുക്കാം. ഇതിനുള്ള സംവിധാനം ഒരുക്കിയതായി പാസ്‌പോര്‍ട്ട് വിഭാഗം പിആര്‍ഒ കേണല്‍ അഹ്മദ് ലഹീദാന്‍ അറിയിച്ചു. സൗദിയില്‍ പുതുതായി എത്തുന്നവരില്‍ നിന്ന് എയര്‍പോര്‍ട്ടില്‍ വെച്ചാണ് വിരലടയാളം ശേഖരിക്കുന്നത്. ഇതു വഴിയുള്ള ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തിയത്.

ആദ്യം നാലു രാജ്യങ്ങളിലെ എംബസികളിലും പിന്നീട് എല്ലാ എംബസികളിലും ഇതു നടപ്പാക്കും.

നിയമ ലംഘനങ്ങളുടെ പേരില്‍ സൗദിയില്‍ നിന്നു തിരിച്ചയക്കപ്പെടുന്നവര്‍ വ്യാജ പാസ്‌പോര്‍ട്ടുകളില്‍ തിരിച്ചെത്തുന്നതു തടയാനും പുതിയ സംവിധാനം വഴി സാധിക്കും. രാജ്യത്തു പ്രവേശിക്കുന്നതിനു വിലക്കുള്ളവരല്ലെന്നു വിരലടയാള പരിശോധനയിലുടെ ഉറപ്പു വരുത്തിയ ശേഷമാകും എംബസികള്‍ വിസ സ്റ്റാമ്പ് ചെയ്യുക.

You might also like
  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

cinema300x50

Recent Videos

Recent Photos

ajax- load
show bar