Stay Connected:

Indiavision Live | Malayalam News Channel

ഡെല്‍ഹിയും മുംബൈയും ജീവിത ചെലവ്‌ കുറഞ്ഞ നഗരങ്ങളെന്ന് സര്‍വേ

വെബ് ഡെസ്‌ക്‌ | Published: September 15, 2012

ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും ജീവിത ചെലവു കുറഞ്ഞ നഗരങ്ങള്‍ ഡെല്‍ഹിയും മുംബൈയുമാണെന്ന് സര്‍വേ ഫലം. സ്വിസ് ബാങ്കിന്റെ യുബിഎസ് ഫണ്ട് ലോകത്തെ പ്രമുഖ 72 നഗരങ്ങളില്‍ നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ലോകത്തെ ഏറ്റവും ചെലവേറിയ നഗരം സ്വിറ്റ്‌സര്‍ലണ്ടിലെ ഓസ്‌ലോയാണ്. സൂറിച്ചും ടോക്കിയോയുമാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍.

വിവിധ നഗരങ്ങളിലെ 122 സാധനങ്ങളുടെയും സേവനങ്ങളുടെയും വിലനിലവാരം പഠന വിധേയമാക്കിയാണ് സര്‍വേ നടത്തിയത്.

ലോകത്തെ വിലപിടിപ്പുള്ള ഭക്ഷണങ്ങളില്‍ ഒന്നായ  ബിഗ് മാക്ക്(ബര്‍ഗര്‍) വാങ്ങാനുള്ള പണം സമ്പാദിക്കാന്‍ ജപ്പാനിലെ ടോക്കിയോയില്‍ ഒരാള്‍ ശരാശരി 9 മിനുട്ട് ജോലി ചെയ്താല്‍ മതി. എന്നാല്‍ ഇതേ വസ്തു കെനിയയിലെ നെയ്‌റോബിയിലെ ഒരാള്‍ക്ക്  വാങ്ങണമെങ്കില്‍ 84 മിനുട്ട് ജോലി ചെയ്യണം. ഇതേ ബര്‍ഗര്‍ സ്വന്തമാക്കാന്‍ തുര്‍ക്കിയിലെ ഇസ്തംബൂളില്‍ ഒരാള്‍ക്ക് 42 മിനുട്ടും, ചൈനയിലെ ഷാങ്ഹായില്‍ 29 മിനുട്ടും ജോലി ചെയ്യേണ്ടിവരും.

ഇന്ത്യയിലെ സൂറിച്ചിലെ ഒരാള്‍ക്ക് ഐഫോണ്‍ സ്വന്തമാക്കാന്‍ ആവശ്യമായ പണം ലഭിക്കണമെങ്കില്‍ ശരാശരി 22 മണിക്കൂര്‍ ജോലി ചെയ്യണം. എന്നാല്‍ ഇത് മനില(ഫിലിപ്പീന്‍സ്)യിലാണെങ്കില്‍ സൂറിച്ചിലേക്കാള്‍ 20 മടങ്ങ് സമയം ജോലി ചെയ്യേണ്ടി വരും. എന്നാല്‍ ന്യൂയോര്‍ക്കിലും ഹോംങ്ക് കോങിലും 10 മിനുട്ട് ജോലി ചെയ്താല്‍ ഒരു ഐഫോണ്‍ സ്വന്തമാക്കാനുള്ള പണം കണ്ടെത്താം.

സര്‍വേയില്‍ ആറാം സ്ഥാനത്താണ് ന്യൂയോര്‍ക്ക്. മോസ്‌കോ 40ാം സ്ഥാനത്തും ഷാങ്ഹായ് 49ാം സ്ഥാനത്തുമാണ്.

ലോകത്തെ നഗരങ്ങളിലെ ജോലി സമയത്തെക്കുറിച്ചും സര്‍വേയില്‍ പ്രതിപാദിച്ചിരുന്നു. ഏറ്റവും കുറവ് ജോലി സമയമുള്ള ലോകത്തിലെ പ്രമുഖ നഗരങ്ങള്‍ പാരീസും, ലയോണും, കോപ്പന്‍ഹേഗനുമാണ്. ഏഷ്യ, ആഫ്രിക്ക, സൗത്ത് അമേരിക്ക എന്നിവിടങ്ങളിലെ ആളുകളാണ് ഏറ്റവും കൂടുതല്‍ സമയം ജോലിക്കായി മാറ്റിവെക്കുന്നത്. കണക്കുകള്‍ പറയുന്നത് പ്രതിവര്‍ഷം ഇവരുടെ ജോലിസമയം 2000 മണിക്കൂറാണെന്നാണ്.

  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

ottukali

Recent Videos

Recent Photos

show bar