ഭൂമിയുടെ കുട: വിള്ളലുകള്‍ അകലുന്ന ഓസോണ്‍

Published: September 16, 2012 | By:  വെബ് ഡെസ്‌ക്‌  |    comments
ozone
Facebook Google +

ഇന്ന് ലോക ഓസോണ്‍ സംരക്ഷണ ദിനം. ഓസോണ്‍ സംരക്ഷത്തിന്റെ 25ാം  വാര്‍ഷികമാണെന്നതും ഇത്തവണത്തെ പ്രത്യേകതയാണ്. 1987 സെപ്തംബര്‍ 16 ലാണ് ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തില്‍ നടന്ന മോണ്‍ട്രിയല്‍ സമ്മേളന ഉടമ്പടിപ്രകാരം ഓസോണ്‍ ദിനം ആചരിക്കാന്‍ തുടങ്ങിയത്.

‘ഭാവി തലമുറകള്‍ക്കായി ആകാശവും ഭൂമിയും കാത്തുസൂക്ഷിക്കാം’, ഇത്തവണത്തെ ഓസോണ്‍ ദിന സന്ദേശമിതാണ്.

1980കളിലാണ് ഓസോണ്‍ പാളിയിലെ വിള്ളല്‍ ശ്രദ്ധയില്‍പ്പെടുന്നത്. 2006വരെ ഓസോണ്‍ ശോഷണം ക്രിയാത്മകമായി തടയാനായിരുന്നില്ല. ചരിത്രത്തിലെ ഏറ്റവും വലിയ വിള്ളല്‍ രേഖപ്പെടുത്തിയതും ഇതേ വര്‍ഷമായിരുന്നു. പക്ഷെ അതിനു ശേഷം സ്ഥിതിഗതികള്‍ മെച്ചപ്പെട്ടു.

മോണ്‍ട്രിയല്‍ ഉടമ്പടിയ്ക്കുശേഷം ലോക രാജ്യങ്ങള്‍ ഓസോണ്‍ സംരക്ഷണത്തിന് നല്‍കിയ പ്രത്യേക ശ്രദ്ധകൊണ്ടാണ് നല്ലൊരളവില്‍ ഓസോണ്‍ ശോഷണം തടയാനായത്.  ക്ലോറോ ഫ്‌ലൂറോ കാര്‍ബണ്‍ ഉള്‍പ്പെടെയുള്ള ഹരിതഗൃഹ വാതകങ്ങളുടെ അമിതമായ പുറന്തള്ളല്‍ നിയന്ത്രിക്കാനായയാണ് ഇതിനു മുഖ്യ കാരണം. ഈ നൂറ്റാണ്ടിന്റെ പകുതിയോടെ ധ്രുവ പ്രദേശങ്ങളിലെ വിള്ളല്‍ പൂര്‍ണമായും ഇല്ലാതാക്കുന്നതു വഴി 1980 കള്‍ക്കു മുന്‍പുള്ള അവസ്ഥയിലേക്കു ഓസോണ്‍ പാളിയെ മടക്കിക്കൊണ്ടു വരാമെന്ന പ്രതീക്ഷയിലാണ് ഭൗമവിദഗ്ധര്‍.

 

Read more on:  |
 comments
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്‌ളീല പദപ്രയോഗങ്ങള്‍ക്കോ ഇന്ത്യാവിഷന്‍ ഉത്തരവാദിയായിരിക്കില്ല.
  • മലയാളത്തില്‍ ടൈപ്പ് ചെയ്യാം. ഇവിടെ ക്ലിക്ക് ചെയ്യക.
Back to Top