ബോളിവുഡില്‍ നായികമാര്‍ വാഴും കാലം

Published: September 17, 2012 | By:  വെബ് ഡെസ്‌ക്‌  |    comments
heroine
Facebook Google +

യികാകേന്ദ്രീകൃത ചിത്രങ്ങളോട് മുഖം തിരിച്ചിരുന്ന ഹിന്ദി സിനിമാലോകം പ്രേക്ഷകരുടെ അഭിരുചിവ്യതിയാനം തിരിച്ചറിഞ്ഞിരിക്കുകയാണ്.പല കാരണങ്ങളാല്‍ കരിയറില്‍ ഇടവേള സംഭവിച്ച അഭിനേത്രിമാര്‍ക്ക് വീരോചിതമടക്കത്തിനും ഇതോടെ അവസരം ലഭിച്ചിരിക്കുന്നു.

അര്‍ദ്ധനഗ്നനൃത്തത്തിനും നായകന് വേണ്ടി നിലവിളിക്കാനും മാത്രം നായികമാരെ പരിഗണിക്കുന്ന കാലത്ത് നിന്ന് ബോളിവുഡ് വളര്‍ന്നെന്നു പറയാം. നായികാകേന്ദ്രീകൃതസിനിമകള്‍ക്കും ബോക്‌സ് ഓഫീസ് വരവേല്‍പ്പ് ലഭിക്കുമെന്നത് ബി ടൗണ്‍ വിശ്വസിച്ച് തുടങ്ങി. വിദ്യാബാലന്റെ ദി ഡേര്‍ട്ടിപിക്ചര്‍, കഹാനി എന്നീ സിനിമകളുടെ വിജയമാണ് വിശ്വാസം ദൃഢപ്പെടാന്‍ പ്രധാനകാരണം.വിദ്യയുടെ ഗ്‌ളാമറസ് ഗെറ്റപ്പ് ഡേര്‍ട്ടീപിക്ചറിന്റെ വിജയഘടകമായിരുന്നുവെങ്കിലും കഹാനിയില്‍ പ്രമേയമായിരുന്നു താരം.

മൂന്ന് ഖാന്‍മാരും ബച്ചന്‍മുതല്‍ ഇമ്രാന്‍ഖാന്‍ വരെയുള്ള നായകനിരയും ടൈറ്റില്‍ റോളിലെത്തുന്ന സിനിമകളെക്കുറിച്ച് മാത്രം ചിന്തിക്കുന്ന സംവിധായകരും ട്രാക്ക് മാറി സഞ്ചരിക്കുന്നുണ്ട്. സ്റ്റീരിയോടൈപ്പ് സിനിമകളില്‍ നിന്ന് മാറിചിന്തിക്കുന്നതിന്റെ ഭാഗമായാണിത്. മധുര്‍ ഭണ്ഡാര്‍ക്കറിന്റെ കരീന ചിത്രം ഹീറോയിന്‍, ഗൗരിഷിന്‍ഡേയുടെ ശ്രീദേവി സിനിമ ഇംഗ്‌ളീഷ് വിംഗ്‌ളീഷ്, പ്രീതി സിന്റയുടെ ഇഷ്‌ക് ഇന്‍ പാരീസ്, റാണി മുഖര്‍ജിയുടെ അയ്യ ഇവയാണ് പൂര്‍ത്തിയായ നായികാസിനിമകള്‍.

അയ്യയിലൂടെ റാണി മുഖര്‍ജിയും ഇംഗ്‌ളീഷ് വിംഗ്‌ളീഷിലൂടെ ശ്രീദേവിയും ഇഷ്‌ക് ഇന്‍ പാരീസിലുടെ പ്രീതി സിന്റയും മടങ്ങിയെത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്. അതേ സമയം കൊള്ളാവുന്ന കഥയുടെ അഭാവം മൂലം  കരിഷ്മാ കപൂറിന്റെ ഡേയ്ഞ്ചറസ് ഇഷ്‌കും ബിപാഷയുടെ റാസ് ത്രീയും തിയറ്ററുകളില്‍ പച്ച തൊട്ടിരുന്നില്ല.

ആള്‍ക്കൂട്ട ആഘോഷസിനിമകള്ക്കുള്ള വാണിജ്യപരിഗണന തന്നെ നിര്‍മ്മാതാക്കളും വിതരണക്കാരും ചെറുബജറ്റില്‍ ഒരുങ്ങുന്ന നായികാചിത്രങ്ങള്‍ക്ക് നല്‍കുന്നുണ്ട്. നായകനൊപ്പം മരംചുറ്റാന്‍ ബി ടൗണില്‍ നായികമാര്‍ കുറയുമോ എന്ന കാര്യത്തില്‍ മാത്രമാണ് ഇനി സംശയം ബാക്കി.

Read more on:  |
 comments
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്‌ളീല പദപ്രയോഗങ്ങള്‍ക്കോ ഇന്ത്യാവിഷന്‍ ഉത്തരവാദിയായിരിക്കില്ല.
  • മലയാളത്തില്‍ ടൈപ്പ് ചെയ്യാം. ഇവിടെ ക്ലിക്ക് ചെയ്യക.
Back to Top