ട്വന്റി20 ലോക കപ്പ്: ആദ്യജയം ആതിഥേയര്‍ക്ക്

കൊളംബോ: ട്വന്റി 20 ലോക കപ്പിലെ ആദ്യ മത്സരത്തില്‍ ആതിഥേയരായ ശ്രീലങ്കയ്ക്ക് സിംബാവേയ്‌ക്കെതിരെ ആദ്യ ജയം. സിംബാവെയെ 82 റണ്‍സിനാണ് ശ്രീലങ്ക പരാജയപ്പെടുത്തിയത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ശ്രിലങ്ക നിശ്ചിത 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തിലാണ് 182 റണ്‍സ് നേടിയത്.  44 റണ്‍സ് നേടിയ കുമാര്‍ സംഗക്കാരയും 43 റണ്‍സ് നേടി പുറത്താകാതെ നിന്ന അജന്താ മെന്‍ഡിസും നടത്തിയ മികച്ച ബാറ്റിംഗാണ് ശ്രിലങ്കയെ മികച്ച നിലയില്‍ എത്തിച്ചത്. മറുപടി ബാറ്റിംഗിനിറങ്ങിയ സിംബാബ്‌വെ 100 റണ്‍സെടുക്കുന്നതിനിടെ ഓള്‍ഔട്ടായി. 8 റണ്‍സ് മാത്രം വിട്ടുകൊടുത്ത് 6 വിക്കറ്റ് വീഴ്ത്തിയ അജന്ത മെന്‍ഡിസാണ് സിംബാബ്‌വെയെ തകര്‍ത്തത്.

പ്രഥമ ചാമ്പ്യന്‍മാരായ ഇന്ത്യയും നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടും ഉള്‍പ്പെടെ 12 ടീമുകളാണ് ഇക്കുറി ട്വന്റി 20 ലോകകപ്പിനായി മത്സരിക്കുന്നത്. അഫ്ഗാനിസ്ഥാനാണ് ടൂര്‍ണമെന്റിലെ പുതുനിരക്കാര്‍.

 

VIDEOS

Opinion Poll