Stay Connected:

Indiavision Live | Malayalam News Channel

ശബാന അസ്മി@62

വെബ് ഡെസ്‌ക്‌ | Published: September 18, 2012

ന്ത്യന്‍ വെള്ളിത്തിരയുടെ അഭിനയ ശോഭ പത്മശ്രീ ശബാന അസ്മിക്ക് 62-ാം പിറന്നാള്‍. സമാന്തര സിനിമയുടെ അഭിനയക്കരുത്തായാണ് ശബാന ഇന്ത്യന്‍ സിനിമയില്‍ ഉദയം കൊള്ളുന്നത്. മികച്ച നടിക്കുള്ള അഞ്ച് ദേശീയ പുരസ്‌കാരങ്ങളും, പത്മശ്രീയുമുള്‍പ്പെടെ നിരവധി ദേശീയ അന്തര്‍ ദേശീയ പുരസ്‌കാരങ്ങള്‍ ശബാനയുടെ പ്രതിഭാകിരീടത്തിലെ പൊന്‍തൂവലുകളാണ്.

മുന്‍നിര ബോളിവുഡ് ചിത്രങ്ങളിലും ഹോളിവുഡിലും നിറയുന്ന അസ്മി സാമൂഹിക പ്രവര്‍ത്തക എന്ന നിലയിലും ശ്രദ്ധേയയാണ്. യുഎന്നിന്റെ ഗുഡ് വില്‍ അംബാസറും രാജ്യസഭാംഗവുമാണ് 1950ല്‍ ഉത്തര്‍പ്രദേശില്‍ ജനിച്ച ശബാന.

ശബാന അസ്മി പ്രമുഖ ഉര്‍ദു കവി കെയ്ഫി അസ്മിയുടെയും, നാടകപ്രവര്‍ത്തകയും നടിയുമായ ഷൗക്കത്ത് അസ്മിയുടെയും മകളാണ്. പ്രാഥമിക വിദ്യാഭ്യാസവും ബിരുദവും മുംബൈയില്‍ പൂര്‍ത്തിയാക്കിയ അവര്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നും അഭിനയപാഠം മിനുക്കിയെടുത്തു. ശ്യാം ബെനഗലിന്റെ അങ്കുറാണ് ആദ്യം റിലീസായ ശബാനചിത്രം. ആദ്യ ചിത്രത്തിലൂടെ ദേശീയ പുരസ്‌കാരം സ്വന്തമാക്കി ശബാന വരവറിയിച്ചു.

1983 മുതല്‍ 85വരെ തുടര്‍ച്ചയായി ദേശീയ പുരസ്‌കാരങ്ങള്‍ ഏറ്റു വാങ്ങിയത് ശബാനയുടെ കരങ്ങളാണ്. അര്‍ത്ഥ്, കാണ്ഡഹര്‍, പാര്‍ ഇന്നിവയായിരുന്നു ചിത്രങ്ങള്‍. 1999ല്‍ ഗോഡ്മദറിലൂടെ വീണ്ടും ശബാന പുരസ്‌കാരം നേടി. സത്യജിത് റേ, മൃണാള്‍ സെന്‍ തുടങ്ങിയ ഇതിഹാസ ചലച്ചിത്രകാരന്‍മാരുടെ ചിത്രങ്ങളിലും ശബാന അഭിനയ ലാവണ്യം പകര്‍ന്നു.

പ്രമുഖ കവിയും ഗാനരചയിതാവും, തിരക്കഥാകൃത്തുമായ ജാവേദ് അക്തറിന്റെ ഭാര്യയാണ്.

പിറന്നാള്‍ ദിനത്തില്‍ ട്വിറ്ററിലൂടെ അഭിനന്ദനങ്ങളുടെ ഒഴുക്കായിരുന്നു ശബാനയ്ക്ക്. ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നും അഭിനന്ദനങ്ങള്‍ക്ക് നന്ദി അറിയിക്കുന്നു ശബാന.

  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

result

Recent Videos

Recent Photos

show bar