അര്‍മഡില്ലൊ- 2014 ബ്രസീല്‍ ഫുട്‌ബോള്‍ ലോകകപ്പിന്റെ ഭാഗ്യചിഹ്നം
റിയോ ഡി ജനറൊ: 2014ല്‍ ബ്രസീലില്‍ നടക്കുന്ന ഫുട്‌ബോള്‍ ലോകകപ്പിന്റെ ഭാഗ്യചിഹ്നമായി വംശനാശ ഭീഷണി നേരിടുന്ന അര്‍മഡില്ലൊ എന്ന ജീവിയെ തെരഞ്ഞെടുത്തു. മുന്‍ ബ്രസീല്‍ ഫുട്‌ബോള്‍ താരം റൊണാള്‍ഡോയാണ് ചിഹ്നം പുറത്തിറക്കിയത്.
ശത്രുക്കളെ കാണുമ്പോള്‍ പന്തുപോലെ ഉരുണ്ടുകൂടുന്ന സ്വഭാവക്കാരാണ് അര്‍മഡില്ലൊ. വടക്കുകിഴക്കന്‍ ബ്രസീലിലാണ് ഇവയെ കണ്ടുവരുന്നത്. ഈ സ്വഭാവവിശേഷമാണ് ഭാഗ്യചിഹ്നമായി ഇതിനെ പരിഗണിക്കാന്‍ കാരണം.
ബ്രസീല്‍ ഫുട്‌ബോള്‍ ടീമിന്റെ ജഴ്‌സിയുടെ നിറമായ മഞ്ഞയാണ് ഇനിയും പേരിട്ടില്ലാത്ത ചിഹ്നത്തിന് നല്‍കിയിരിക്കുന്നത്. അമിജുബി, ഫുവെല്‍കോ, സുസേക്കോ എന്നീ പേരുകള്‍ ചിഹ്നത്തിനായി പരിഗണനയിലുണ്ട്.
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.































