ബസ് ചാര്‍ജ് വര്‍ധന: തീരുമാനം ഒക്ടോ.10നകം
തിരുവനന്തപുരം: ബസ് ചാര്‍ജ് വര്‍ധനയുമായി ബന്ധപ്പെട്ട അന്തിമതീരുമാനം അടുത്ത മാസം പത്തിന് മുമ്പ് ഉണ്ടാകുമെന്ന് ഗതാഗത മന്ത്രി ആര്യാടന്‍ മുഹമ്മദ്. ബസ് ചാര്‍ജ് വര്‍ധനയെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷനോട് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ മാസം 30ന് മുമ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. റിപ്പോര്‍ട്ട് പഠിച്ച ശേഷമായിരിക്കും അന്തിമ തീരുമാനം. ബസ്സുടമകളുമായി ചര്‍ച്ച നടത്തിയ ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
ഡീസല്‍ വിലവര്‍ദ്ധനയുടെ പശ്ചാത്തലത്തില്‍ ബസ്‌യാത്രാനിരക്ക് വര്‍ദ്ധന ആവശ്യം ന്യായമെന്ന് ആര്യാടന്‍ മുഹമ്മദ് നേരത്തെ പറഞ്ഞിരുന്നു.
യാത്രാനിരക്ക് വര്‍ദ്ധിപ്പിക്കുക, വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ അന്‍പത് ശതമാനമാക്കുക എന്നിവയാണ് ബസ് ഉടമകളുടെ പ്രധാന ആവശ്യങ്ങള്‍. അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ അനിശ്ചിതകാല സമരം തുടങ്ങുമെന്ന നിലപാടിലാണ് സ്വകാര്യ ബസ് ഉടമകള്‍.
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.
































