വര്‍ക്കല കഹാറിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കിയ വിധിക്ക് സ്റ്റേ
വര്‍ക്കല: വര്‍ക്കല കഹാറിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു. നിയമസഭയില്‍ കഹാറിന്റെ വോട്ടവകാശം പുനസ്ഥാപിച്ചു.
തന്റെ പത്രിക തള്ളിയ നടപടി നിയമപരമായല്ലെന്നു ചൂണ്ടിക്കാട്ടി എതിര്‍ കഹാറിന്റെ എതിര്‍സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ബിഎസ്പിയുടെ പ്രഹ്ലാദന്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് റദ്ദാക്കിയത്.
ഹര്‍ജിയെതുടര്‍ന്നാണ് വര്‍ക്കല കഹാറിന്റെ തിരഞ്ഞെടുപ്പ് വിജയം ഹൈക്കോടതി റദ്ദാക്കിയത്. പ്രഹ്ലാദന്‍ നല്‍കിയ പത്രികയോടൊപ്പമുള്ള സത്യവാങ്മൂലത്തില്‍ സ്റ്റാമ്പ് പതിച്ചില്ലെന്ന കാരണത്താല്‍ വരണാധികാരി തള്ളിയിരുന്നു. ഇത് നിയമവിരുദ്ധമാണെന്നു കാണിച്ചാണ് പ്രഹഌദന്‍ കോടതിയെ സമീപിച്ചത്. തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് റദ്ദാക്കിയത്.
തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ വര്‍ക്കല കഹാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി. നടപടി ഏത് നിയമപ്രകാരമെന്ന് ഹൈക്കോടതി വിശദീകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കഹാര്‍ അപ്പീല്‍ നല്‍കിയത്.
റദ്ദാക്കിയ ഹൈക്കോടതി നടപടി നിയപരമല്ല എന്ന് വ്യക്തമാക്കിയാണ് കഹാര്‍ അപ്പീല്‍ നല്‍കിയത്.
കോണ്‍ഗ്രസ് (ഐ) സ്ഥാനാര്‍ത്ഥിയായ വര്‍ക്കല കഹാര്‍ 10,710 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വര്‍ക്കലയില്‍നിന്ന് ജയിച്ചത്. സിപിഐഎമ്മിലെ എഎ റഹിമിനെയാണ് പരാജയപ്പെടുത്തിയത്.
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.
























