Stay Connected:

Indiavision Live | Malayalam News Channel

ബോളിവുഡില്‍ അരങ്ങേറാന്‍ മോഹം: ബ്രാഡ് പിറ്റ്‌

വെബ് ഡെസ്‌ക്‌ | Published: September 19, 2012

ബി ടൗണില്‍ ചുവടുറപ്പിക്കാന്‍ ആഗ്രഹമുള്ളവര്‍ ഏറെയാണ്. അവരുടെ നിരയിലേക്ക് ഹോളിവുഡില്‍ നിന്നും ഒരാള്‍ വരുകയാണെങ്കിലോ? എല്ലാവരും ഒന്ന് നെറ്റി ചുളിക്കും! എന്നാല്‍ അതും സംഭവിച്ചിരിക്കുന്നു. ഹോളിവുഡിന്റെ സ്വന്തം രാജകുമാരാന്‍ ബ്രാഡ് പിറ്റാണ് തന്റെ മോഹം വെളിപ്പെടുത്തിയിരിക്കുന്നത്.

വ്യത്യസ്ഥ പ്രമേയങ്ങളുമായി എത്തുന്ന ബി ടൗണ്‍ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ താന്‍ ആഗ്രഹിക്കുന്നതായി ബ്രാഡ് പിറ്റ് ഇന്തോ ഏഷ്യന്‍ ന്യൂസ് സര്‍വീസിന് നല്‍കിയ അഭിമുഖത്തിലാണ് വ്യക്തമാക്കിയത്. തങ്ങളുടേതായ ഇടങ്ങളില്‍ വളരെ വേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുകയാണ്‌ ബോളിവുഡ്. നിരവധി ഇന്ത്യന്‍ സിനിമകള്‍ ലോകവേദികളില്‍ ഇടംപിടിച്ചുകൊണ്ടിരിക്കുന്ന കാഴ്ച്ചയാണ് കഴിഞ്ഞ കുറച്ചുകാലമായി കണ്ടുകൊണ്ടിരിക്കുന്നത്. ബി ടൗണില്‍ താന്‍ അഭിനയിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്നും താരം തുറന്നുപറയുന്നു.

ബി ടൗണില്‍ അരങ്ങേറുന്നതിനൊപ്പം മറ്റൊരു മോഹം കൂടി താരം വെളിപ്പെടുത്തി. ഐശ്വര്യ റായിക്കൊപ്പം അഭിനയിക്കണമെന്ന്. അഭിനയ ലോകത്ത് തന്റേതായ ഇടം ഇതിനകം നേടിയ നടിയാണ് ഐശ്വര്യ. നേരത്തെ ഹോളിവുഡ്‌ ചിത്രമായ ‘ട്രോയി’ല്‍ ഞങ്ങള്‍ ഒന്നിച്ചഭിനയിക്കാനുള്ള സാഹചര്യം ഒരുങ്ങിയിരുന്നു. എന്നാല്‍ പിന്നീട് അത് നടക്കാതെ പോകുകയായിരുന്നുവെന്നും ബ്രാഡ് പിറ്റ് പറഞ്ഞു.

ബോളിവുഡിലെ ഏറ്റവും സെക്‌സിയസ്റ്റ് കപ്പിള്‍സ് സെയ്ഫ് കരീനാ ജോഡികള്‍ ആണെന്നാണ് ഞാന്‍ കരുതുന്നത്. അവര്‍ രണ്ട് പേരും അടുത്ത് തന്നെ വിവാഹിതരാകാന്‍ പോകുകയാണെന്നറിഞ്ഞതില്‍ അതിയായി സന്തോഷിക്കുന്നതായും അവരുടെ ഭാവിജീവിതത്തിന് എല്ലാവിധ ആശംസകളും നേരുന്നുവെന്ന് ബ്രാഡ് പിറ്റ് പറഞ്ഞു.

‘കില്ലിംഗ് ദം സോഫ്റ്റിലി’യാണ്‌ ബ്രാഡ് പിറ്റിന്റേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം. ഒക്ടോബര്‍ അഞ്ചിന് ചിത്രം തിയേറ്ററുകളിലെത്തും.

  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

ottukali

Recent Videos

Recent Photos

show bar