Stay Connected:

Indiavision Live | Malayalam News Channel

പാകിസ്ഥാനില്‍ സ്‌ഫോടനം: 9 പേര്‍ കൊല്ലപ്പെട്ടു

വെബ് ഡെസ്‌ക്‌ | Published: September 19, 2012

ഇസ്ലമാബാദ്: പാകിസ്ഥാനിലെ പെഷവാറില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ 9 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേര്‍ക്ക് പരുക്കേറ്റു. വ്യോമസേനാംഗങ്ങള്‍ യാത്ര ചെയ്തിരുന്ന വാഹനത്തിനു നേരെയായിരുന്നു ആക്രമണം. സ്‌ഫോടനത്തില്‍ ഒരു വാനും സമീപ പ്രദേശത്തെ നിരവധി കടകളും നശിച്ചു.

പാകിസ്ഥാനിലെ തീവ്രവാദികള്‍ക്ക് കൂടുതല്‍ വേരോട്ടമുള്ള മേഖലയിലാണ് ആക്രമണം നടന്നത്. സംഭവത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

Topics:
  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

ottukali

Recent Videos

Recent Photos

show bar