Stay Connected:

Indiavision Live | Malayalam News Channel

ഒളിമ്പ്യന്‍മാര്‍ക്ക് ഗസറ്റഡ് റാങ്കില്‍ സര്‍ക്കാര്‍ ജോലി

വെബ് ഡെസ്‌ക്‌ | Published: September 19, 2012

തിരുവനന്തപുരം: ഒളിമ്പിക്‌സില്‍ വ്യക്തിഗത ഇനങ്ങളില്‍ പങ്കെടുത്ത മലയാളി താരങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ ഗസറ്റഡ് റാങ്കില്‍ ജോലി നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.  ഒളിമ്പ്യന്മാര്‍ക്കും പരിശീലകര്‍ക്കും തന്റെ വസതിയില്‍ നല്‍കിയ സ്വീകരണച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.  ടിന്റു ലൂക്ക, മയൂഖ ജോണി, രഞ്ജിത് മഹേശ്വരി, കെ ടി ഇര്‍ഫാന്‍ എന്നിവര്‍ക്കാകും സര്‍ക്കാര്‍ ജോലി നല്‍കുക.

ഒളിമ്പിക്‌സില്‍ പങ്കെടുത്ത ആറുതാരങ്ങള്‍ക്കും മികച്ച പരിശീലനം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പരിശീലകരായ പി ടി ഉഷ, സണ്ണി തോമസ്, ഒളിമ്പ്യന്മാരായ ടിന്റു ലൂക്ക, മയൂഖ ജോണി, രഞ്ജിത് മഹേശ്വരി, കെ ടി ഇര്‍ഫാന്‍, വി ദിജു, പി ആര്‍ ശ്രീജേഷ് എന്നിവരും കുടുംബാംഗങ്ങളും സ്വീകരണചടങ്ങില്‍ പങ്കെടുത്തു. സംസ്ഥാന സര്‍ക്കാര്‍ വട്ടിയൂര്‍ക്കാവില്‍ ആരംഭിക്കുന്ന ഷൂട്ടിംഗ് അക്കാദമിയുടെ ചുമതല ഏറ്റെടുക്കണമെന്ന് ഷൂട്ടിംഗ് പരിശീലകന്‍ സണ്ണി തോമസിനോട് കായികമന്ത്രി കെ ബി ഗണേഷ്‌കുമാര്‍ അഭ്യര്‍ഥിച്ചു.

മന്ത്രി കെ ബാബു, രമേശ് ചെന്നിത്തല എം എല്‍ എ, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

ottukali

Recent Videos

Recent Photos

show bar