ശ്രീലങ്കന്‍ പ്രസിഡണ്ടിനെതിരെ പ്രതിഷേധം: വൈക്കോയെ അറസ്റ്റ് ചെയ്തു
ഭോപാല്‍: ശ്രീലങ്കന്‍ പ്രസിഡണ്ട് മഹീന്ദ രജപക്‌സെയുടെ ഇന്ത്യന്‍ സന്ദര്‍ശനത്തിനെതിരെ പ്രതിഷേധിച്ച എഡിഎംകെ നേതാവ് വൈക്കോയെ പോലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശ് അതിര്‍ത്തിയില്‍ വെച്ചാണ് രജപക്‌സെയെ പോലീസ് അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച അന്താരാഷ്ട്ര ബുദ്ധിസ്റ്റ് സര്‍വ്വകലാശാലയ്ക്ക് ശിലാസ്ഥാപനം നിര്‍വഹിക്കുന്നിനാണ് രജപക്‌സെ മധ്യപ്രദേശില്‍ എത്തുന്നത്. ശ്രീലങ്കയില്‍ തമിഴ് വംശജരെ വംശീയമായി ഉന്മൂലനം ചെയ്യുന്നുവെന്ന് ആരോപിച്ചാണ് തമിഴ് സംഘടനകള്‍ രജപക്‌സെയുടെ സന്ദര്‍ശനത്തില്‍ പ്രതിഷേധിക്കുന്നത്.
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.































